അഴിയൂര്‍: മാഹി അതിര്‍ത്തിയിലെ പരിശോധന കര്‍ശനമാക്കുവാനും അവിടെ താമസിക്കുന്നവര്‍ക്ക് ഭക്ഷണം ഉറപ്പ് വരുത്തുവാനും തീരുമാനം. മാഹി റീജണല്‍ അഡ്മിനിസ്ട്രേറ്റര്‍ അമന് ശര്‍മയുമായി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
അതിര്‍ത്തി കടന്ന് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളും അഴിയൂരില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ മാഹി അതിര്‍ത്തിയില്‍ പോയി മത്സ്യ ബന്ധനം ചെയ്യുന്നത് കൊണ്ടുള്ള പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.
അഴിയൂരിലെ കമ്മ്യൂണിറ്റി കിച്ചണിലൂടെ ഇന്നലെ 174 പേര്‍ക്ക് ഭക്ഷണം നല്കി. സംഘടനകളുടെ സഹായത്തോടെ 120 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണം നല്കി. ഭക്ഷണം വേണ്ടവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാഹി ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: