ബീജിങ് : ലോകത്തെ തന്നെ ഭീതിയില്‍ ആഴ്ത്തിയ അത്യന്തം വിനാശകാരിയായ കൊറോണ വൈറസ് ഉടലെടുത്തത് ചൈനീസ് ലാബില്‍ നിന്നെന്ന് കണ്ടെത്തല്‍. ദക്ഷിണ ചൈനീസ് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് മാധ്യമ പ്രവര്‍ത്തകനായ ടക്കര്‍ കാള്‍സണാണ് ഇക്കാര്യം പുറത്തുവിട്ടത്.
വൈറസ് വ്യാപനത്തിന് കാരണമായി എന്ന് വിശ്വസിക്കപ്പെടുന്ന പ്രത്യേക ഇനം വവ്വാലുകള്‍ വുഹാനിലെ വിപണിയില്‍ ലഭ്യമായിരുന്നില്ല. ഇവ പ്രാദേശികമായി അധികം കാണപ്പെടാത്ത വിഭാഗമാണെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വുഹാനിലെ മാംസ വിപണിയില്‍ നിന്നും നൂറ് വാരം അകലെയുള്ള ലാബില്‍ ഇവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നുണ്ട്. ഇതാണ് വൈറസ് ലാബില്‍ നിന്ന് പടര്‍ന്നതാകാമെന്ന നിഗമനത്തിലേക്ക് ഗവേഷകരെ എത്തിക്കുന്ന സാധ്യത. ഇത്തരത്തില്‍ വൈറസ് വ്യാപിക്കുന്നതില്‍ ചൈനയ്ക്കാണ് ഉത്തരവാദിത്തമെന്ന വിധത്തില്‍ നിരവധി കണ്ടുപിടിത്തങ്ങള്‍ ദിനം പ്രതി പുറത്തുവരുന്നുണ്ട്.
കൂടാതൈ വുഹാനിലെ ലാബുകളുടെ അനാസ്ഥയ്ക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇവിടങ്ങളില്‍ ഗവേഷണാവശ്യങ്ങള്‍ക്കായി കൂട്ടിലടച്ച മൃഗങ്ങളെ ഉപയോഗിക്കാറുണ്ട്. മാംസ വ്യാപാര കേന്ദ്രങ്ങള്‍ക്ക് സമീപത്തായി ഇവയുടെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയി അധികൃതര്‍ പലപ്പോഴും ഉപേക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ വുഹാനിലെ ലാബില്‍ വെച്ച് വൈറസ് ഇനങ്ങളുടെ സംയോജനം വവ്വാലുകളില്‍ നടന്നിട്ടുണ്ടാകാം.
അല്ലെങ്കില്‍ പ്രകൃത്യാലുള്ള പുനസംയോജനം അനുകൂല സാഹചര്യങ്ങളില്‍ വവ്വാലുകള്‍ക്കുള്ളില്‍ സംഭവിച്ചതിന്റെ ഫലമാകാം നോവല്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തിന് കാരണമെന്നുമാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ തന്നെ പറയുന്നത്.
ആദ്യം രോഗികളെ പരിച്ചരിച്ച ഡോക്ടര്‍മാര്‍ക്ക് രോഗബാധയുണ്ടായത് ചൈനീസ് ആരോഗ്യ വകുപ്പിന്റെ പ്രകടമായ അനാസ്ഥയുടെ ഉദാഹരണമാണ്. 2002ലെ സാര്‍സ് ബാധയ്ക്ക് കാരണവും വവ്വാലുകളായിരുന്നു. എന്നിട്ടും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് ലാബ് അധികൃതര്‍ ഇതിനെ ഇപ്പോഴും കൈകാര്യം ചെയ്യുന്നത്. ലാബുകള്‍ നഗരാതിര്‍ത്തിക്ക് പുറത്തേക്ക് മാറ്റി സ്ഥാപിക്കപ്പെടേണ്ടതാണെന്നും കാള്‍സണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: