പത്തനംതിട്ട: ശബരിമലയില്‍ വിഷുഉത്സവത്തിനും ഇക്കുറി ഭക്തര്‍ക്ക് പ്രവേശനം ഇല്ല.കൊറോണവൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ കണക്കിലെടുത്താണ് ഈ വര്‍ഷത്തെ വിഷുപ്രമാണിച്ച് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചത്. ദേവസ്വംബോര്‍ഡിന്റെ അധീനതയില്‍ ഉള്ള ക്ഷേത്രങ്ങളിലെ ഭക്തജനവിലക്ക് 14വരെ നീട്ടുകയുംചെയ്തു.
കൊറോണവൈറസ്പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോര്‍ഡ് ഇറക്കിയ ഉത്തരവുകളുടെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് പ്രസ്തുത ഉത്തരവുകളുടെ കാലാവധി ഏപ്രില്‍ 14വരെ വരെ ദീര്ഘിപ്പിച്ചതെന്ന്ദേവസ്വം ബോര്‍ഡ്പ്രസിഡന്റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നേരത്തെ മീനമാസപൂജകള്‍ക്കായി ശബരിമല നടതുറന്നപ്പോഴും ഭക്തര്‍ ദര്‍ശനത്തിനെത്തരുതെന്ന് ദേവസ്വംബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ 29ന് ശബരിമലയില്‍ ഉത്സവത്തിന് കൊടിയേറേണ്ടതായിരുന്നു. എന്നാല്‍ കൊറോണവൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ ഉത്സവവും ദേവസ്വംബോര്‍ഡ് മാറ്റിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: