മുംബൈ: രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത്് സാമ്പത്തിക വര്‍ഷം നീട്ടണമെന്ന് കേന്ദ്രം. 2019- 2020 സാമ്പത്തിക വര്‍ഷം 15 മാസമാക്കി നീട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വിവിധ കമ്പനികള്‍ക്ക് സമയം നീട്ടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുന്നതായും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് വ്യവസായ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതായുമാണ് വിവരം. നിലവില്‍ വ്യവസായം മരവിച്ച സ്ഥിതിയിലായിരിക്കുമെന്നും കമ്പനികള്‍ക്ക് നഷ്ടം മാത്രമായിരിക്കും ഉണ്ടാകുകയെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വ്യക്തമാക്കി. ജൂലായില്‍ തുടങ്ങുന്ന പുതിയ സാമ്പത്തികവര്‍ഷം 2021 മാര്‍ച്ചില്‍ അവസാനിപ്പിക്കാനാകും. കമ്പനികള്‍ക്ക് കണക്കുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നതിനും ഓഡിറ്റര്‍മാര്‍ക്ക് നേരിട്ട് പരിശോധന നടത്താന്‍ അവസരമൊരുക്കാനുമാണ് സാമ്പത്തികവര്‍ഷം നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
വിവിധ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധിക്കുന്നതിനും അവരുടെ ആസ്തികളും ബാലന്‍സ് ഷീറ്റും വിലയിരുത്തുന്നതിനും കോവിഡ് ഭീതി തടസമുയര്ത്തുന്നുണ്ട്.
ലോക്ഡൗണ്‍ ആയതിനാല്‍ കമ്പനികളുടെ ബുക്ക് ക്ലോസ് ചെയ്യാനും സാമ്പത്തികറിപ്പോര്‍ട്ട് തയ്യാറാക്കാനും പ്രായോഗിക ബുദ്ധിമുട്ടുള്ളതായി കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളും അറിയിച്ചിട്ടുണ്ട്. സാമ്പത്തികവര്‍ഷം നീട്ടുന്നതിലൂടെ കമ്പനികള്‍ക്ക് ഇതില്‍ വലിയ ആശ്വാസമാകും ലഭിക്കുക.
അതേസമയം ഡിസംബറില്‍ സാമ്പത്തികവര്‍ഷം അവസാനിച്ചാല്‍ പിന്നീട് പുതിയ സാമ്പത്തിക വര്‍ഷം കലണ്ടര്‍ വര്‍ഷത്തിനൊപ്പമാക്കാനാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷവും കലണ്ടര്‍ വര്‍ഷവും ഒന്നാക്കുന്നത് നേരത്തേ സര്‍ക്കാര്‍ പരിഗണിച്ചിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: