മട്ടാഞ്ചേരി: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രസൗകര്യമൊരുക്കി ‘ശിഖ’ ബസ്സിന്‍രെ സേവനം. ഒരുദിവസം ഒരുനേരം സൗജന്യ ബസ് യാത്രയാണ് ഒരുക്കുന്നത്. യാത്ര സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലും വിവിധ ആരോഗ്യമേഖലയിലുള്ള സ്ത്രീകളടങ്ങുന്ന ഒട്ടേറെ പേര് ആശുപത്രിയിലും തിരിച്ച് വീട്ടിലുമെത്താന്‍ പ്രയാസപ്പെടുന്നതിനാലാണ് ഇത്തരം ശ്രമത്തിന് തയ്യാറായത്. ഫോര്‍ട്ടു കൊച്ചിയില്‍ തുടങ്ങി പ്രധാനറോഡിലൂടെ പാലാരിവട്ടം വരെയും തിരിച്ചും സര്‍വ്വീസ് നടത്തും. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ലാബ് ടെക്നിഷ്യന്മാര്, നഴ്സുമാര്‍, അറ്റന്‍ണ്ടര്‍മാര്‍ തുടങ്ങിയവരാണ് പ്രധാന യാത്രക്കാര്‍.
കൊച്ചി തഹസില്‍ദാറിന്റെ പ്രത്യേകാനുമതിയുണ്ട്. ഇന്ധനചെലവും മറ്റുചെലവുകളും സ്വന്തമായെടുത്താണ് സൗജന്യ സര്‍വ്വീസ് നടത്തുന്നതെന്ന് ബസ്സുടമ രാമ പടിയാര്‍ പറഞ്ഞു.
അടിയന്തരഘട്ടങ്ങളില്‍ ബസ്സുകള്‍ പ്രയോജനപ്പെടുത്തുന്നതിന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന് മുതല്‍ മെക്കാനിക്ക് വരെയായുള്ള 54 അംഗ കുട്ടായ്മയൊരുക്കിയിട്ടുമുണ്ട്. ബസ്സിന്റെ ആദ്യസര്‍വ്വീസ് ഇന്നലെ രണ്ടിന് ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: