ന്യൂദല്‍ഹി : കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നിരീക്ഷണ കേന്ദ്രമാക്കാന്‍ തീരുമാനം. ആവശ്യമെങ്കില്‍ സ്റ്റേഡിയം ഉള്‍പ്പെടുത്തണമെന്ന് ജില്ലാ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു. സ്റ്റേഡിയം സര്‍ക്കാരിന് കൈമാറുന്നതായി സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഇന്ത്യ(സായി) അറിയിച്ചിരുന്നതാണ്.
സായിയുടെ കീഴിലുള്ള സൗകര്യങ്ങള്‍ കൊറോണയെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പരമാവധി ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര കായിക മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നെഹ്റു സ്റ്റേഡിയം വിട്ടുനല്‍കുന്നതായി സായി അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 1,200ലധികം കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 36 പേര് കൊവിഡ് 18 ബാധ മൂലം മരിച്ചു. എന്നാല്‍ രാജ്യത്ത് സമൂഹ വ്യാപനം ആശങ്ക പടര്‍ത്തുന്നുണ്ടെങ്കിലും അത്തരം ഒരു കേസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: