ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അടച്ചുപൂട്ടല്‍ നീട്ടുമെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
രാജ്യത്തെ ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം. എല്ലാവരും വീടുകളില്‍ തന്നെ ഇരിക്കണം. ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു. നടപടികള്‍ എല്ലാമെടുത്തിട്ടും രോഗം പടരുന്നുണ്ടെന്നും അതിനാല്‍ ജാഗ്രത തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 14 വരെ 21 ദിവസത്തേയ്ക്കാണ് ലോക്ക്ഡൗണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: