ന്യൂദല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൗണിനിടയിലും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപാലായന പ്രതിസന്ധിക്ക് ഇടവരുത്തിയ ദല്‍ഹിയിലെ രണ്ട് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൃത്യവിലോപം കാട്ടിയ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
അഡീഷണല്‍ ചീഫ് സെക്രട്ടറി (ഗതാഗതം), പ്രിന്‍സിപ്പിള്‍ സെക്രട്ടറി(സാമ്പത്തികം) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അഡീഷണല്‍ ചീഫ് സെക്രട്ടറി (വീട്, ഭൂമി കെട്ടിട വകുപ്പുകള്‍), സീലമ്പൂരിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
കൊറോണ വ്യാപനം തടയുന്നതിനായി കൃത്യമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും അത് പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഇതെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ അടിയന്തിര നടപടി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണം എന്നിരിക്കെയാണ് ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം തൊഴിലാളികള്‍ കൂട്ടം കൂടിയതും കൂട്ടപാലായന പ്രതിസന്ധി സൃഷ്ടിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: