ന്യൂദല്‍ഹി: കൃഷിയെയും കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങളെയും ലോക് ഡൗണില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. ഇത് വിളവെടുപ്പിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച രണ്ടാം അനുബന്ധ പ്രകാരം താഴെ പറയുന്ന വിഭാഗങ്ങളെയാണ് ലോക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്:
കുറഞ്ഞ താങ്ങുവിലയ്ക്ക് കാര്‍ഷികോത്പ്പന്നങ്ങള്‍ സംഭരിക്കുന്ന ഏജന്‍സികള്‍, കാര്‍ഷികോത്പാദന വിപണന കമ്മിറ്റികളോ സംസ്ഥാന ഗവണ്മെന്റുകള് വിളംബരപ്പെടുത്തിയിരിക്കുന്നതോ ആയ ചന്തകള്‍, കൃഷിക്കാരും കര്‍ഷക തൊഴിലാളികളും വയലുകളില്‍ നടത്തുന്ന കൃഷിപ്പണികള്‍, കാര്‍ഷിക യന്ത്രസാമിഗ്രികള്‍ വാടകയ്ക്കു നല്കുന്ന കേന്ദ്രങ്ങള്‍, വളം വിത്തു കീടനാശിനി, എന്നിവയുടെ നിര്‍മാണ പാക്കിങ് യൂണിറ്റുകള്‍, കംബൈന്‍ഡ് ഹാര്‍വെസ്റ്റര്‍ പോലുള്ള യന്ത്രങ്ങള്‍ മറ്റ് കാര്‍ഷിക/തോട്ടക്കൃഷി ഉപകരണങ്ങള്‍ എന്നിവയുടെ സംസ്ഥനത്തിനകത്തും പുറത്തുമുള്ള നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: