ന്യൂദല്‍ഹി : കോവിഡ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ സമൂഹ വ്യാപന സാധ്യത തടയാന്‍ തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. ലോക്ഡൗണിലാണെങ്കിലും ഇത് ഒന്നുകൂടി കര്‍ശ്ശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്കി വീടിനുള്ളില്‍ നിന്നും പുറത്തേക്കിറങ്ങുന്നത് പരമാവധി ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
അടുത്ത പത്ത് ദിവസം നിര്‍ണ്ണായകമാണ്. സമൂഹ വ്യാപനത്തിന് സാധ്യയുണ്ടെന്നും നടപടികള്‍ കടുപ്പിക്കാന്‍ ഐഎംഎയും ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ കനത്ത ജാഗ്രതയിലാണ് കേന്ദ്രം. നിലവില്‍ ഇതുവരെ സാമൂഹിക വ്യാപനം ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലോ ആരോഗ്യ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല, എങ്കിലും ഏതു നിമിഷവും അതുണ്ടായേക്കുമെന്ന സ്ഥിതി മുന്നില്‍ കണ്ട് സകല സൗകര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ഒരുക്കുകയാണ്. താല്‍ക്കാലികമായി ആശുപത്രികളും വെന്റിലേറ്ററുകളും സ്ഥാപിക്കുന്നടക്കമുള്ള നടപടികള്‍ ആരംഭിച്ചു. ഇവയ്ക്കായി റെയില്‍വേയുടെയും പട്ടാളത്തിന്റെയും സൗകര്യങ്ങള്‍ കൂടി പൊതുജനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ് തീരുമാനം.
കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി പ്രത്യേക ആശുപത്രികള്‍ നിര്‍മിക്കാന്‍ കേന്ദ്രം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്കി കഴിഞ്ഞു. 17 സംസ്ഥാനങ്ങളില്‍ നിലവില്‍ ആശുപത്രികള്‍ ആരംഭിച്ചു കഴിഞ്ഞു. സൈന്യത്തിന്റെ കീഴിലുള്ള 28 ആശുപത്രികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്കാന് അവര്‍ തീരുമാനിച്ചിട്ടുണ്ട്.രണ്ടു മാസത്തിനകം, മുപ്പതിനായിരം വെന്റിലേറ്ററുകള്‍ പുറത്തിറക്കാന്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് തയ്യാറെടുത്തു തുടങ്ങി.
കൊറോണ ബാധിച്ച് രാജ്യത്തെ മരണം 21 ആയി. ഇതോടെ പ്രതിരോധ നടപടികള്‍ ശക്തമാക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ആശുപത്രികള്‍ ത്വരിതഗതിയില്‍ യാഥാര്‍ത്ഥ്യമാക്കും.17 സംസ്ഥാനങ്ങള്‍ നടപടികള്‍ തുടങ്ങി കഴിഞ്ഞു. 194 പുതിയ കേസുകള്‍ ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു.
സംസ്ഥാനങ്ങളുടെ ചുമതല നല്കിയ കേന്ദ്ര മന്ത്രിമാരുമായി അമിത് ഷാ സംസാരിച്ചു. പ്രധാനമന്ത്രിയും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി.
അതേസമയം ലോകത്തെ കൊവിഡ് മരണം 30,800 കടന്നു. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തി അറുപത്തിരണ്ടായിരത്തിലേറെയായി. ശനിയാഴ്ച മാത്രം മൂവായിരത്തി അഞ്ഞൂറോളം പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ പേര് മരിച്ച ഇറ്റലിയില്‍ മരണം 10,000 കടന്നു. ഒറ്റ ദിവസത്തിനിടെ മരിച്ചത് 889 പേര് ആണ്. അമേരിക്കയില്‍ അതിവേഗം രോഗം പടരുകയാണ്. ഒരു ദിവസം കൊണ്ട് പത്തൊമ്പതിനായിരത്തിലേറെ പേര് രോഗികളായി. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തി ഇരുപത്തിമൂവായിരത്തിലേറെ വരും. മരണം 2200 കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: