ഇവയില്‍ ആദ്യത്തെ തലം (തോന്നലുകളുടെ തലം എന്നും പറയാം) പ്രാചീനസമൂഹങ്ങളിലെല്ലാം തന്നെ പ്രാദേശികഭേദങ്ങളോടെ നിലനിന്നിരുന്നു എന്നു കാണാന്‍ കഴിയും മന്ത്രവാദം, മുഹൂര്‍ത്ത- ജാതക- പ്രശ്ന-വിവാഹപ്പൊരുത്തചിന്തകളടങ്ങുന്ന ഫലഭാഗജ്യോതിഷം, യാഗം, വാരം, മുറജപം, അഗ്നിഹോത്രം മുതലായ വൈദികച്ചടങ്ങുകള്‍, പല തരം ഫലങ്ങള്‍ നേടാനുള്ള നിരവധി ദേവീദേവതാപ്രീതികരങ്ങളായ സ്തുതിമന്ത്രപൂജാഹോമാദികള് (മന്ത്രമഹോദധി, മന്ത്രമഹാര്‍ണ്ണവം മുതലായ ഗ്രന്ഥങ്ങള്‍), ഭജനകള്‍, കാവുകളും ക്ഷേത്രപദ്ധതികളും, ബലി, തുള്ളല്‍ തുടങ്ങിയ സര്പ്പപ്രീതിച്ചടങ്ങുകള്, ഗ്രഹദോഷ പ്രായശ്ചിത്തവിധികള്‍ (സൂര്യാദി നവഗ്രഹങ്ങള്‍ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന വിശ്വാസമാണിതിനു പിന്നില്‍), ഗ്രഹദോഷങ്ങള്‍ നീക്കാന്‍ രത്നക്കല്ലുകള്‍ ധരിക്കല്‍, ഗൃഹവാസ്തുബലി, പൂര്വജന്മകര്മ്മഫലമായുണ്ടാകുന്നു എന്നു കരുതുന്ന വന്ധ്യതാ മുതലായ മാറാരോഗങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഉള്ള വൈദികവും താന്ത്രികവുമായ കര്മ്മവിപാകപ്രായശ്ചിത്തവിധികള് (വീരസിംഹാവലോകനം മുതലായ ഗ്രന്ഥങ്ങള്‍), പലതരം ആശൗചങ്ങളും അവയുടെ ശുദ്ധിക്രിയകളും, ഐശ്വര്യാരോഗ്യഉദ്യോഗവിവാഹസന്താനധനാദിലബ്ധി, സുരക്ഷ, രോഗദുരിതബാധാദി നിവാരണം തുടങ്ങിയവയ്ക്ക് ചരട്, തകിട് മുതലായവ ജപിച്ചു കെട്ടല്‍, മന്ത്രം ജപിച്ച് ഉഴിഞ്ഞും ഊതിയും ബാധാരോഗാദികളെ മാറ്റല്‍, തുള്ളിപ്പറയല്‍, തെയ്യം, തിറ, മുടിയേറ്റ്, പടയണി, പൂരം, മൃഗബലി, കോഴിവെട്ട്, ഗുരുതി, മദ്യമാംസാദിസഹിതം ശ്രീചക്രം മുതലായവ വെച്ചുള്ള മധ്യമപൂജകള്, പുരാണപാരായണം (സപ്താഹം, നവാഹം) തുടങ്ങിയവയെല്ലാം ഈ ആദ്യത്തെ തലത്തില്‍ പെടുന്നു. ഈ തലത്തിലെ പല വിശ്വാസങ്ങളെയും തോന്നലുകളേയും അവയുടെ അടിസ്ഥാനത്തിലുള്ള ആചാരാനുഷ്ഠാനങ്ങളെയും ജനങ്ങള്‍ ആശ്രയിക്കുന്നതിന്റെ പിന്നിലുള്ള മനശ്ശാസ്ത്രത്തെയും അവയുടെ വക്താക്കളുടെ അവകാശവാദങ്ങളുടെ
പൊള്ളത്തരത്തേയും ശാസ്ത്രീയമായി മനസ്സിലാക്കാന്‍ Thomas Gilovich എഴുതിയ How We Know What Isn’t So എന്ന പുസ്തകം ഉപകരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: