കുവൈറ്റ് സിറ്റി – കുവൈറ്റിലെ മുതിര്‍ന്ന സാമൂഹ്യപ്രവര്‍ത്തകന്‍ മൂവാറ്റുപുഴ അടൂര്‍ പറന്പ് ശ്രീലകം വീട്ടില്‍ കെ.എ. നാരായണന് കര്‍ത്ത (71) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
അമൃതഹോസ്പിറ്റലില്‍ രാത്രിയോടെയായിരുന്നു അന്ത്യം. ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റിന്റെ സ്ഥാപക പ്രസിഡന്റും എന്‍.എസ്.എസ്.കുവൈറ്റിന്റെ സ്ഥാപകാംഗവും കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു അന്തരിച്ച കെ.എ.എന്‍.കര്‍ത്ത. ഭാര്യ പരേതയായ ബീന കര്‍ത്ത, മകള്‍ രശ്മിനാരായണന് (കുവൈറ്റ്), മരുമകന് സുഭാഷ്. പേരക്കുട്ടികള്‍ നൈന, നിവാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: