ന്യൂദല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലുള്ള ഇന്ത്യാക്കാരുടെ ക്ഷേമം സംബന്ധിച്ച് പ്രധാനമന്ത്രി ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുമായി ചര്‍ച്ച നടത്തി. ഇന്ത്യാക്കാര്‍ എല്ലാവരും തന്നെ സുരക്ഷിതരായിരിക്കുമെന്ന് അബുദാബി കിരീടവകാശി ഷെയ്ഖ് മൊഹമ്മദ് ബിന്‍ അല്‍ നഹ്യാന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി എന്നിവര്‍ നരേന്ദ്രമോദിക്ക് ഉറപ്പു നല്‍കി. 20 ലക്ഷം ഇന്ത്യാക്കാരാണ് യുഎഇ യില്‍ മാത്രം ഉള്ളത്.
കൊറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്‌ട്ര സമൂഹം ഒരുമിച്ചു നില്‍ണമെന്നും ഇരുനേതാക്കളും പറഞ്ഞു. ഇനിയുള്ള കുറച്ചുനാളുകള്‍ നിര്‍ണായകം എന്നാണ് ഖത്തര്‍ ഭരണാധികാരി പ്രതികരിച്ചത്.
കൊറോണ വൈറസ് ഭീതിയില്‍ ലോകരാജ്യങ്ങള്‍ പ്രതിസന്ധി നട്ടംതിരിയുകയാണ്. മനുഷ്യവാസമുള്ള എല്ലാ വന്‍കരകളേയും കൊവിഡ് പിടിച്ചുകുലുക്കിയിരിക്കുകയാണ്. ലോകത്ത് കൊറോണ ബാധിച്ച് മരിക്കുച്ചവരുടെ എണ്ണം 25000 കടന്നു. 5,52,000 ല്‍ അധികം പേര്‍ രോഗബാധിതരാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. എണ്‍പത്തി ആറായിരത്തിലധികം കൊവിഡ് ബാധിതരാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: