കൊച്ചി: സാമൂഹ്യ മാധ്യമത്തില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഡിജിപിക്ക് നേരിട്ട് പരാതി നല്കി. വ്യക്തിഹത്യക്കു പുറമേ നിര്‍ണായക ഘട്ടത്തില്‍ സമൂഹത്തിന് തെറ്റായ വിവരം നല്‍കിയതുള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. കൊറോണ പ്രതിരോധ ആവശ്യത്തിന് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ശശികല ടീച്ചര്‍ മാസ്ക് തുന്നുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ലക്ഷക്കണക്കിന് പേര് അത് കണ്ടു, പ്രചോദനം കൊണ്ടു. വിവിധ പത്രങ്ങളിലും വാര്‍ത്ത വന്നു.
എന്നാല്‍, ചിലര്‍ സാമൂഹ്യ മാധ്യമത്തില്‍ വന്ന ടീച്ചറിന്റെ ചിത്രത്തില്‍ കൃത്രിമം കാട്ടി തയ്യല്‍ മെഷീനില്‍ നൂലില്ലാതെ തുന്നുന്നു എന്ന് പ്രചരിപ്പിച്ചു. പാലക്കാട് സ്വദേശിയായ പത്രപ്രവര്ത്തകന് കെ.എ. ഷാജി മുതല്‍ തിരുവനന്തപുരത്തുള്ള സന്ദീപാനന്ദഗിരി വരെ വ്യാജ പ്രചാരണം നടത്തിയവരിലുണ്ട്.
തയ്യല്‍ മെഷീനില്‍ നൂലുള്ള ഭാഗം കൃത്രിമമായി ഒഴിവാക്കി വ്യാജ ചിത്രം സൃഷ്ടിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ സൈബര്‍ നിയമപ്രകാരം മാത്രമായിരിക്കില്ല കേസുവരിക.
ഒരു വലിയ സാമൂഹ്യ സന്ദേശത്തെയാണ് അപകീര്‍ത്തിപ്പെടുത്തിയത്, അതും നാഷണല്‍ ലോക് ഡൗണ്‍ പോലുള്ള ഘട്ടത്തില്‍. അതും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: