പത്തനംതിട്ട: കൊറോണ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരും രോഗബാധിതരായതില്‍ ആശങ്ക. ആരോഗ്യ വിദഗ്ധര്‍ നേരത്തെതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. വൈറസ് ബാധിതരെല്ലാം രോഗലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. എന്നാല്‍, ഇവര്‍ക്കും രോഗം സമൂഹത്തിന് പകര്‍ന്നു നല്‍കാനാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
ജില്ലയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തയാളിന് കൊറോണ സ്ഥിരീകരിക്കുന്നത് ആദ്യം. ദുബായ്യില് നിന്ന് 22നെത്തിയ അടൂര്‍ കണ്ണങ്കോട് സ്വദേശിയായ നാല്പ്പത്തിരണ്ടുകാരനാണ് രോഗലക്ഷണങ്ങളില്ലാതെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്രവങ്ങളെടുത്ത് സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
ഇയാളുടെ പരിശോധനാഫലം എല്ലാവരും ഗൗരവത്തിലെടുക്കണമെന്നും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും രോഗം വരുവാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. നിലവില്‍ ജില്ലയില്‍ വിദേശത്തു നിന്നു തിരിച്ചെത്തിയ 4,056 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 4,138 പേര് നിരീക്ഷണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: