ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 88 കൊറോണ സ്ഥിരീകരണങ്ങള്‍. വൈറസ് ബാധയെത്തുടര്‍ന്ന് ആറു പേര്‍ കൂടി മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഇതുവരെ മരണം പതിനാറായി. രാജ്യത്തെ കൊറോണാ ബാധിതരുടെ എണ്ണം 719 ആയി. കര്‍ണാടകത്തില്‍ കൊറോണ രോഗം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. ആന്ധ്രാപ്രദേശ് ഹിന്ദുപൂര സ്വദേശിയും ചിക്കബെല്ലാപ്പുര ഗിരിബിദനൂരില്‍ താമസിച്ചു വരികയുമായിരുന്ന 75 കാരിയാണ് മരിച്ചത്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന കര്‍ശന നടപടികള്‍ എല്ലാവരും പിന്തുടര്‍ന്നാല്‍ കൊറോണ കേസുകളുടെ എണ്ണം രാജ്യത്ത് വലിയ തോതില്‍ കുറയുമെന്ന് ഐസിഎംആര്‍ അറിയിച്ചു. സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മരുന്നുകളുടെ ഹോംഡെലിവറിക്ക് കേന്ദ്രാനുമതി
മരുന്നുകളുടെ ഹോം ഡെലിവറിക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മൂന്നു പാളികളുള്ള മുഖാവരണത്തിന് പരമാവധി 16 രൂപ മാത്രമേ ഈടാക്കാവൂ എന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ജൂണ്‍ 30 വരെയാണ് വില നിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: