തിരുവനന്തപുരം: കോവിഡ് 19ന്റെ ഭീഷണിയില്‍ ലോക്ക്ഡൗന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവശ്യസര്‍വ്വീസായി അംഗീകരിച്ചിട്ടുള്ള പാല് സംഭരണ സംസ്കരണ വിതരണത്തിലേര്പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ 3500 ല്‍പരം ക്ഷീര സഹകരണ സംഘങ്ങള്‍ വഴി ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരില്‍ നിന്നു പ്രതിദിനം 13 ലക്ഷത്തോളം ലിറ്റര്‍ പാല് മില്‍മ സംഭരിച്ച് സംസ്കരിച്ച് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രാഥമിക ക്ഷീരസംഘങ്ങളിലെ ജീവനക്കാരും പാല് സംഭരണ വിതരണ വാഹനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളും, മില്‍മയിലേയും കാലിത്തീറ്റ ഫാക്ടറികളിലെയും, മേഖല യൂണിയണുകളിലേയും മുവായിരുത്തോളം വരുന്ന ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങുന്ന വലിയ മനുഷ്യശൃംഖലയാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ ഏര്പെട്ടിരിക്കുന്നത്്
ക്ഷീരസംഘങ്ങള്‍ വഴിയുള്ള പാല് സംഭരണ ക്രമാതീതമായി വര്‍ധിക്കുകയും സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ ഭാഗമായി പാലിന്റെയും പാലുത്പന്നങ്ങളുടെയും വില്പനയില് കാര്യമായ കുറവ് വരികയും ചെയ്ത സാഹചര്യത്തില്‍ മേഖല യൂണിയോണുകളില് വില്‍പ്പന കഴിച്ച് ബാക്കിവരുന്ന പാല് അന്യസംസ്ഥാനങ്ങളില്‍ കൊണ്ടുപോയി കണ്‍വേര്‍ട്ട് ചെയ്ത് പാലപ്പൊടിയാക്കുന്നതിന് ഭാരിച്ച ചിലവ് വരുന്നതാണ് .സംസ്ഥാന അതിര്‍ത്ഥികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രങ്ങള്മൂലം പാല് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോകുന്നതിനും ബുദ്ധിമുട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം അനിവാര്യമാണ്. മറ്റ് സംസ്ഥാനങ്ങളിലും സമനമായസ്ഥിതി നിലനില്‍ക്കുന്നതുകൊണ്ട് പാല്‍പ്പൊടി ഫാക്ടറികളിലെ സൗകര്യങ്ങളും പരിമിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: