ന്യൂദല്‍ഹി : അടിയന്തിര സര്‍വീസുകള്‍ക്ക് തടസ്സം ഉണ്ടാകാതിരിക്കുന്നതിനായി രാജ്യത്തെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചു. കോവിഡ് 19 വ്യാപകമാകാന്‍ തുടങ്ങിയതോടെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരു വിധത്തിലും ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.
ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് അടിയന്തിര സര്‍വീസുകളെ പ്രതികൂലമായി ബാധിക്കും. കൂടാതെ പൊതുജനങ്ങള്‍ ഒത്തു കൂടുന്നത് ഒഴിവാക്കുന്നതിനുമാണ് കേന്ദ്രമന്ത്രി ഇടപെട്ട് ടോള്‍ പ്ലാസകളിലെ ടോള്‍ പിരിവ് നിര്‍ത്തിവെച്ചത്. നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയും ടോള്‍ പിരിവുകള്‍ നിര്‍ത്തിവെച്ചതായി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
ഗതാഗത തിരക്ക് കുറഞ്ഞാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്നും ഹൈവേ അതോറിട്ടി കേന്ദ്ര ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം അടിച്ചിട്ടിട്ടും തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടര്‍ന്നത് പ്രദേശത്ത് വന്‍ ഗതാഗത കുരുക്ക് ഉണ്ടാക്കിയിരുന്നു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കളക്ടര്‍ ഇടപെട്ടാണ് താല്‍ക്കാലികമായി പരിവ് നിര്‍ത്തിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: