ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ബൈപ്പാസില്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവര്‍ മരിച്ചു. ചീരഞ്ചിറ സ്വദേശിയായ രമേശനാ(50)ണ് മരിച്ചത്. വടക്കേക്കര സ്വദേശിനിയായ യാത്രക്കാരിക്ക് നിസ്സാര പരിക്കേറ്റു.
പച്ചക്കറിയും അവശ്യ സാധനങ്ങളും വാങ്ങി വീട്ടിലേയ്ക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷാ യാത്രക്കാരിയായ സ്ത്രീ. ചീരഞ്ചിറ ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ എതിര്‍ദിശയില്‍ നിന്നും എത്തിയ ലോറി ഇടിക്കുകയായിരുന്നു. ട്രാഫിക്ക് ജംഗ്ഷന്റെ മധ്യത്തില്‍ തന്നെയാണ് അപകടം നടന്നത്. കര്‍ശന നിയന്ത്രണത്തെത്തുടര്‍ന്ന് റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീ പറഞ്ഞു.
അരിയുമായി ഇതര സംസ്ഥാനത്തു നിന്നും ചങ്ങനാശ്ശേരി മാര്‍ക്കറ്റിലേയ്ക്കു വരികയായിരുന്നു ലോറി. ഈ ലോറിയാണ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തലകുത്തി മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ഡിവൈഎസ്പി എസ്.സുരേഷ്കുമാറിന്റെയും സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.ആര്.പ്രശാന്ത്കുമാറിന്റെയും നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
ലോറി ഡ്രൈവര്‍ക്കെതിരെ ചങ്ങനാശ്ശേരി പോലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുകകള്ക്ക് വിട്ടുകൊടുത്തു. ഭാര്യ:ഗീത,മക്കള്‍: രഞ്ജു,രഞ്ജിത, മരുമകള്‍: രേവതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: