ന്യൂദല്‍ഹി : കോറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി 21 ദിവസത്തേയ്ക്ക് രാജ്യം സംപൂര്‍ണ്ണമായി അടച്ചിടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. കോവിഡ് 19 പ്രതിരോധത്തിനായുള്ള ഈ കര്‍ശ്ശന തീരുമാനത്തെ പിന്തുണയ്ക്കുന്നതായും അറിയിച്ചു.
ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോക് ഡൗണ്‍ ആദ്യം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്. ഈ കാലയളവില്‍ സാധാരണക്കാരാ ജനങ്ങള്‍ക്ക് ഒരു വിധത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടികില്ലെന്ന് ഉറപ്പ് വരുത്തണം. രാജസ്ഥാനില്‍ അവശ്യ വസ്തുക്കളുടെ ലഭ്യതയും തങ്ങള്‍ ഉറപ്പുവരുത്തുമെന്നും സച്ചിന് പൈലറ്റ് അറിയിച്ചു. കോവിഡിനെതിരെ ഒത്തൊരുമിച്ച് പൊരുതാമെന്നും സച്ചിന് പൈലറ്റ് കൂട്ടിച്ചേര്‍ത്തു.
ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായി രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ മുക്കിനും മൂലയിലും ഇത് ബാധകമാണ്. വീട്ടിലിരിക്കൂ സുരക്ഷിതമായി ഇരിക്കൂവെന്നായിരുന്നു മോദിയുടെ ആഹ്വാനം. അര്‍ധരാത്രിയോടെ രാജ്യത്ത് ലോക് ഡൗണ്‍ പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: