ആലപ്പുഴ: ജില്ലയില്‍ ക്രിമിനല്‍ നടപടി നിയമം വകുപ്പ് 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. മാര്‍ച്ച് 31 രാത്രി 12 മണിവരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്. ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനാണിത്.
ഉത്തരവ് പ്രകാരം ജില്ലയില്‍ ഒരിടത്തും നാലിലധികം ആളുകള്‍ ഒരുമിച്ച് കൂടാന്‍ പാടില്ല. എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ജില്ലയില്‍ നിര്‍ത്തലാക്കേണ്ടതാണെന്നും ഓട്ടോ, ടാക്സി മുതലായവ അടിയന്തിരാവശ്യങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ജനങ്ങള്‍ കൂട്ടം കൂടുന്നതായും , നിയന്ത്രണമില്ലാതെ യാത്ര ചെയ്യുന്നതായും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതായും ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് 144 പ്രകാരം നിയന്ത്രണങ്ങള്‍ പഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം അഞ്ജന ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: