കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൊച്ചി കോര്‍പ്പറേഷന്റെ ബജറ്റ് സമ്മേളനം പത്ത് മിനിറ്റില്‍ അവസാനിപ്പിച്ചു. ബജറ്റ് സമ്മേളനം നടത്തരുതെന്ന് ഇന്നലെ രാവിലെ കളക്ടര്‍ കോര്പ്പറേഷന് സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നാല്‍, തദ്ദേശ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് സമ്മേളനം നടത്താന്‍ മേയര്‍ക്ക് അനുമതി നല്കി. എതിര്‍പ്പ് അറിയിച്ച പ്രതിപക്ഷവും സമ്മേളനത്തില്‍ പങ്കെടുത്തു.
എഴുപത്തിനാലംഗ കൊച്ചി നഗരസഭ കൗണ്‍സിലില്‍ നിലവിലുള്ളത് എഴുപത്തിമൂന്ന് അംഗങ്ങളാണ്. ഇതിന് പുറമെയെത്തിയ ജീവനക്കാരുമെല്ലാം ചേര്‍ന്ന് നഗരസഭയുടെ പരിസരത്ത് രാവിലെ പത്തിനു തന്നെ നിരവധിപേരെത്തി. തുടര്‍ന്ന് മാസ്കും സാനിറ്റൈസറും നല്കി ഓരോരുത്തരെയായി കൗണ്‍സില്‍ ഹാളിലെത്തിച്ചു. സമ്മേളനം ആരംഭിച്ചപ്പോള്‍തന്നെ ഇത് ശരിയല്ലെന്ന എതിര്‍പ്പുയര്‍ത്തി പ്രതിപക്ഷമെത്തി. എന്തെങ്കിലും സംഭവിച്ചാല്‍ മേയര്‍ക്കായിരിക്കും പൂ
ര്‍ണ ഉത്തരവാദിത്തമെന്നും പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി പറഞ്ഞു. എന്നാല്‍, സമ്മേളനത്തില്‍ തെറ്റില്ലെന്നും ലോക്സഭ വരെ ചേരുന്നുണ്ടെന്നും ജാഗ്രതയുണ്ടെന്നുമായിരുന്നു മേയറുടെ മറുപടി. ആമുഖവും അവസാനവും വായിച്ച് ഡെപ്യൂട്ടി മേയര്‍ ബജറ്റ് പ്രസംഗം പത്ത് മിനിറ്റില്‍ അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: