ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈറസ് വ്യാപനം നിയന്ത്രണാധീതമാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും നാളെ മുതല്‍ നിരോധനാജ്ഞയായിരിക്കുമെന്നും നിര്‍ദ്ദേശമുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. മഹാരാഷ്ട്രയില്‍ ഇന്ന് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: