കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാന്‍ സ്വയംസേവകര്‍ മുന്‍കൈയെടുക്കണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. 22ന് ജനത കര്‍ഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ശാഖാ കാര്യങ്ങള്‍ ക്രമീകരിക്കണമെന്ന് സര്‍കാര്യവാഹ് സുരേഷ് ജോഷി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ ശാഖാ സമയം നാളെ രാവിലെ 6.30ന് മുന്‍പോ രാത്രി ഒമ്പതിനു ശേഷമോ പ്രാര്‍ഥന മാത്രമായി ക്രമീകരിക്കണം.
രോഗവ്യാപനം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും സാമൂഹ്യ അകലമെന്ന പ്രതിരോധരീതി അവലംബിക്കാനും സ്വയംസേവകര്‍ തയാറാകണം. ജനങ്ങളില്‍ ആശങ്ക പടര്‍ത്താതെ അതേസമയം രോഗവ്യാപനം തടയാനുള്ള ബോധവത്കരണത്തിന് സ്വയംസേവകര്‍ മുന്‍കൈയെടുക്കണം. ക്ഷേത്രോത്സവങ്ങള്‍, മറ്റു പൊതുചടങ്ങുകള്‍ എന്നിവ നടത്തുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ സ്വയംസേവകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: