ലഖ്നൗ: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ ഇല്ലെന്നും, സിഎഎയ്ക്കെതിരെ ജനങ്ങള്‍ കൂട്ടം കൂടി പ്രതിഷേധിക്കാതിരുന്നതിന് മോദി സര്‍ക്കാരിന്റെ ഗൂഢതന്ത്രമെന്ന് വിവാദ പരാമര്‍ശത്തില്‍ സമാജ്വാദി പാര്‍ട്ടി നേതാവിനെതിരെ കേസെടുത്തു. സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവും അസംഗഢ് മുന്‍ എംപിയുമായ രമാകാന്ത് യാദവിനെതിരെയാണ് കേസ് എടുത്തത്. അസംഗഢ് പോലീസിന്റേതാണ് നടപടി.
രാജ്യം കോവിഡ് 19നെ പ്രതിരോധിക്കുന്നതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. പകര്‍ച്ചവ്യാധി നിയമത്തിലെ സെക്ഷന്‍ 3, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505, 188, 269 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്നായിരുന്നു അസംഗഢില്‍ വെച്ച് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ യാദവിന്റെ പരാമര്‍ശം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രമാകാന്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതിലും രാഷ്ട്രീയം കാണുകയാണെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലുംം പ്രതിഷേധം ശക്തമായിട്ടുണ്ട്. അതേസമയം എസ്പി നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ കൊറോണ വൈറസ് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: