തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോയമ്പത്തൂരിലെ കേരള- തമിഴ്നാട് അതിര്‍ത്തി ഇന്ന് വൈകീട്ട് അടക്കും . കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ രാസാമണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ ഭീതിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടയുന്ന സാഹചര്യം വിവിധ അതിർത്തികളിൽ നേരത്തെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തമിഴ്നാടിന് പുറമേ കർണാടകവും കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടയുന്നുണ്ട്. സ്വകാര്യ വാഹനങ്ങളെ അതിർത്തിയിൽ തടഞ്ഞ് കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമില്ല. മാർച്ച് 31 വരെ നിയന്ത്രണം തുടരാനാണ് കർണാടകയുടെയും തീരുമാനം. കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ് ഇനി സർവീസ് നടത്തരുതെന്ന് മുന്നറിയിപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട്.
ഗുണ്ടൽപ്പേട്ട്, ബാവലി ചെക്ക് പോസ്റ്റുകളിലാണ് ബസുകൾ തടയുന്നത്. രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. വാഗാ അതിര്‍ത്തി അടയ്ക്കുമെന്ന് നേരത്തെ പാകിസ്ഥാന് വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച മുതല്‍ വിദേശ യാത്രാവിമാനങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നത് വിലക്കും. ഒരാഴ്ചത്തേക്കാണ് വിലക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: