ലാഹോര്‍: കോവിഡ് 19 രോഗം യൂറോപ്പില്‍ നിയന്ത്രണാതീതമായി പടരുന്നതിനെ പിടിച്ചു നിര്‍ത്താന്‍ എല്ലാ വഴികളും തേടുകയാണ് അവര്‍. എന്നാല്‍, നമ്മുടെ അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ സ്ഥിതി അതിരൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറുകളുടെ ഇടവേളകളില്‍ ഇരട്ടിയിലധികം പോസിറ്റീവ് കേസുകളാണ് പാക്കിസ്ഥാന്റെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ തീര്‍ത്ഥാടകരില്‍ നിന്നാണ് രോഗം ക്രമാതീതമായി പടര്‍ന്നത്. രണ്ടു ദിവസം മുന്‍പ് നൂറില്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് എങ്കില്‍ ഇന്നലെ രോഗികളുടെ എണ്ണം 454 ആയി. രോഗബാധിതരേയും രോഗം സംശയിക്കുന്നവരേയും കോറന്റൈന് ചെയ്യുന്നതുള്‍പ്പെടെ പ്രതിരോധ നടപടികള്‍ എത്തരത്തില്‍ സ്വീകരിക്കുമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് പാക്കിസ്ഥാനിലെ ആരോഗ്യവിഭാഗവും അധികൃതരും. പലരും വിലക്കുകള്‍ ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നതാണ് പ്രധാന വെല്ലുവിളി. മണിക്കൂറുകള്‍ കൊണ്ടുള്ള ഈ വര്‍ധന രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഇറാനിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയവരാണ് രോഗം സ്ഥിരീകരിച്ച 60 ശതമാനത്തോളും പേരും. തീര്‍ത്ഥാടനത്തിനായി ഇറാനിലേക്ക് പോയവരാണ് ഇവര്‍. ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമാണ് പാകിസ്ഥാന്.
പാകിസ്ഥാനില്‍ ഏറ്റവും അധികം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സിന്ധ് പ്രവശ്യയില്‍ കടുത്ത നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാല്‍ ഒരു വിവാഹം പോലും കറാച്ചിയില്‍ നിര്‍ത്തിക്കേണ്ടി വന്നു. അതേസമയം, താമസ വിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.ഇപ്പോള്‍ അവധിക്ക് നാട്ടില്‍ ഉള്ള പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് റെസിഡന്‍സ് വിസകാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തിയിരിക്കുന്നത്. സാംപിളുകള്‍ അയയ്ക്കുന്നതില്‍ പത്തില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നെന്നാണ് ബലൂചിസ്ഥാനിലെ ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: