മലപ്പുറം: കൊറോണ വൈറസ് ലോകത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴും മുസ്ലിംലീഗിന്റെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ്. കൊറോണയെ പ്രതിരോധിക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ബിവറേജ് ഔട്ട്ലെറ്റുകളടക്കമുള്ള മദ്യശാലകള്‍ അടച്ചിടാത്തതിനെതിരെ പലകോണുകളില്‍ നിന്ന് പ്രതിഷേധവും ശക്തമാണ്. പ്രത്യക്ഷ സമരത്തിലേക്ക് കടക്കാതെ ഇതിനെതിരെ എല്ലാവരും പ്രതിഷേധസ്വരം ഉയര്‍ത്തുന്നതിനിടെയാണ് മുസ്ലിംലീഗ് ആള്‍ക്കൂട്ട സമരം നടത്തുന്നത്. കൊറോണ ഭീതി നിലനില്ക്കുമ്പോള് സംഘടിച്ചെത്തുന്ന ലീഗ് പ്രവര്‍ത്തകര്‍ മദ്യശാലകള്‍ക്ക് മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.
മലപ്പുറം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇവയെല്ലാം മറി കടന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ തെരുവിലിറക്കി കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ ബിവറേജ് ഔട്ട്ലെറ്റിന് മുന്നില്‍ നൂറോളം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മുദ്രാവാക്യം മുഴക്കിയിരുന്നു. പോലീസ് ഇടപെട്ട് ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
ഇന്നലെ മലപ്പുറം നഗരസഭാ കൗണ്‍സില്‍ മലപ്പുറത്തെ രണ്ട് ബിവറേജുകളടക്കമുള്ള മദ്യശാലകള്‍ 31 വരെ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. നോട്ടീസ് നല്കാന് നഗരസഭാ സെക്രട്ടറിക്ക് ചെയര്‍പേഴ്സണ്‍ സി.എച്ച്. ജമീല നിര്‍ദേശം നല്കി. എന്നാല്‍ നിയമപ്രകാരം മദ്യശാലകള്‍ക്ക് നോട്ടീസ് നല്കാന് തനിക്ക് അധികാരമില്ലെന്ന് സെക്രട്ടറി എം.ഇ. ബാലസുബ്രഹ്മണ്യന് കൗണ്‍സിലിനെ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകളില്‍ നിയന്ത്രണാവകാശമില്ലെന്ന് അറിഞ്ഞിട്ടും ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി യാണെന്ന ആരോപണവും ശക്തം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മദ്യശാലകളുടെ പ്രവര്‍ത്തനം തടയാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്ക് മാത്രമാണുള്ളത്.പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കൊറോണയുടെ പശ്ചാത്തലത്തില്‍ അസ്തമിച്ചതോടെ മുസ്ലിംലീഗ് നേതൃത്വം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്.
പാണക്കാട് തറവാട്ടിലെ പൊ തുജനസമ്പര്ക്കം വരെ ഒഴിവാക്കിയവരുടെ മദ്യശാലകള്‍ക്കെതിരായ സമരം സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: