സാമ്പിളുകള്‍
രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ മാത്രമാണ് പരിശോധനയ്ക്കായി എടുക്കുന്നത്. മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങള്‍ സ്റ്റെറൈല്‍ സ്വാബ് ഉപയോഗിച്ച് വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡയത്തിലാണ് (വിടിഎം) ശേഖരിക്കുന്നത്. രോഗിയുടെ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഐഡി നമ്പര്‍ എന്നിവ രേഖപ്പെടുത്തും. ഇതിനോടൊപ്പം രോഗവിവരവും യാത്രാ വിവരവും രേഖപ്പെടുത്തിയ റിക്വസ്റ്റ് ഫോം, അയയ്ക്കുന്ന വ്യക്തികളുടെ മേല്‍വിലാസം ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം.
ലാബിലേക്ക്
തൊട്ടടുത്ത് പരിശോധനാ സംവിധാനമുള്ള ലാബിലാണ് അയയ്ക്കുന്നതെങ്കില്‍ മൂന്നു പാളിയുള്ള പാക്കിങ് മതി. പൂനെ വൈറോളജി ലാബിലോ മറ്റോ ആണ് അയയ്ക്കുന്നതെങ്കില്‍ ഡ്രൈ ഐസ് പാക്ക് സൗകര്യമുള്ള തെര്‍മോകോള്‍ ബോക്സിലാണ് അയക്കുക. രണ്ട് ദിവസം വരെ ഈ സാമ്പിളുകള്‍ ഉപയോഗിക്കാം. വൈറോളജി ലാബില്‍ സാമ്പിളുകള്‍ ഫ്രീസറിലേക്ക് മാറ്റും. കൂടുതല്‍ ദിവസങ്ങളില്‍ സൂക്ഷിക്കാന്‍ ഡീപ്പ് ഫ്രീസറിലേക്ക് മാറ്റും.
ഇജീന്‍
രണ്ട് തരം പരിശോധനകളാണ്. ഇജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റേഴ്സ് പിസിആര്‍ എന്ന പരിശോധനയാണ് ആദ്യം. എന്‍ഐവി പൂനയില്‍ നിന്ന് ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന. സാമ്പിളുകളില്‍ നിന്ന് ആര്‍എന്‍എയെ (റൈബോ ന്യൂകഌക് ആസിഡ്) വേര്‍തിരിക്കും. ഇതിന് മൂന്നു മുതല്‍ നാലു മണിക്കൂര്‍ വേണം. ഇതിനെ റിയല്‍ ടൈം പിസിആര്‍ മെഷീനില്‍ വയ്ക്കുന്നു. ഈ മെഷീനിലൂടെ രണ്ടു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. കൊറോണ ഇല്ലെങ്കില്‍ ഈ പരിശോധനയില്‍ തന്നെ അറിയാനാകും. ഇജീന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിക്കും. സങ്കീര്‍ണമായ ഇത്തരത്തിലുള്ള നാല്‍പ്പതോളം ഒന്നാംഘട്ട പരിശോധനകളാണ് ഒരു ലാബില്‍ 24 മണിക്കൂറിനുള്ളില്‍ ചെയ്യാന്‍ കഴിയുക.
കൊറോണ സ്ഥിരീകരിക്കും
കൊറോണ (കോവിഡ് 19) സ്ഥിരീകരിക്കുന്ന പരിശോധനയാണ് രണ്ടാമത്തേത്. ഇജീന്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നെ രോഗം സ്ഥിരീകരിക്കാന്‍ ഒരു പരിശോധന കൂടി. ആര്‍ഡിആര്‍പി, ഒആര്‍എഫ് 1 ബി ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണിത്. ഇതിനായി വേര്‍തിരിച്ച ആര്‍എന്‍എയെ റിയല്‍ ടൈം പിസിആര്‍ മെഷീനില്‍ വയ്ക്കുന്നു. മൂന്ന് മണിക്കൂറിനുള്ളില്‍ ഈ ഫലവും ലഭിക്കുന്നു. ആര്‍ഡിആര്‍പി, ഒആര്‍എഫ് 1 ബി ജീനുകള്‍ കണ്ടെത്തിയാല്‍ രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ഈ ഫലം ഔദ്യോഗികമായി ആരോഗ്യ വകുപ്പിനെ അറിയിക്കുന്നു.
എന്‍ഐവി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രണ്ടാംഘട്ട പരിശോധന നടത്താനുള്ള സംവിധാനങ്ങളുണ്ട്. 3,000 രൂപ ചെലവ് വരുന്ന പരിശോധന തികച്ചും സൗജന്യമാണ്.
രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതെങ്ങനെ?
രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂറിന് ശേഷം ആ രോഗിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കുന്നു. അങ്ങനെ രണ്ട് പ്രാവശ്യം പരിശോധനാ ഫലം നെഗറ്റീവ് കിട്ടിയാല്‍ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: