ന്യൂദല്‍ഹി :നിര്‍ഭയകേസില്‍ വധശിക്ഷ സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സംഭവം നടക്കുമ്പോള്‍ മുകേഷ് സിങ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഇതോടെ വധശിക്ഷ നാളെ തന്നെ നടപ്പാക്കിയേക്കും.
ജസ്റ്റീസുമാരായ ആര്. ഭാനുമതി, അശോക് ഭൂഷണ്, എ.എസ്. ബോപ്പണ്ണ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ പറയുന്നത് പ്രകരം തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്. അതിനാല്‍ നാളെ രാവിലെ 5.30ന് തന്നെ നാല് പ്രതികളുടേയും വധശിക്ഷ നടപ്പിലാക്കാനാണ് സാധ്യത.
മറ്റ് പ്രതികളായ അക്ഷയ് സിങ്ങും, പവന് ഗുപ്തയും നല്കിയ രണ്ടാമത്തെ ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി. വധശിക്ഷ റദ്ദാക്കുന്നതിനായി പ്രതികള്‍ക്ക് നിയമപരമായുള്ള എല്ലാ സാധ്യകളും ഇതോടെ അവസാനിച്ചിട്ടുണ്ട്.
വധശിക്ഷ നീട്ടിവെയ്ക്കുന്നതിനായി പ്രതികള്‍ നാലുപേരും വിവിധ കോടതികളായി പല ഹര്‍ജികള്‍ നല്കി പരിശ്രമം നടത്തി. ഇതിന്റെ ഭാഗമായി വധശിക്ഷ മൂന്ന് തവണ മാറ്റിവെയ്ക്കുകയും ചെയ്തു.
അതിനിടെ പട്യാല കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ്ങിന്റെ ഭാര്യ പുനിത ദേവി കോടതിക്ക് മുമ്പില്‍ തലകറങ്ങി വീണു. തനിക്ക് ജീവിക്കേണ്ടെന്നും താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്തു.
അതേസമയം അക്ഷയ് സിങ്ങില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ബീഹാറിലെ ഔറംഗാബാദിലെ കോടതിയില്‍ പുനിതാ ദേവി ഹര്‍ജി നല്‍കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചെങ്കിലും ഇവര്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 24ലേക്ക് മാറ്റിവെച്ചു.
മുകേഷ് സിങ്ങിനെ തൂക്കിലേറ്റിയതിന് ശേഷം ഒരു വിധവയായി ജീവിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നായിരുന്നു ഇവര്‍ നല്കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. കേസില്‍ തന്റെ ഭര്‍ത്താവ് നിരപരാധിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് തനിക്ക് വിവാഹമോചനം അനുവദിക്കണമെന്നുമാണ് അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് സംശയം ഉയരുന്നുണ്ട്. ഇതിനു മുമ്പും വധശിക്ഷ നിശ്ചയിച്ചെങ്കിലും മാറ്റിവെച്ചിരുന്നു.
നിര്‍ഭയ കേസിലെ നാല് പ്രതികളായ മുകേഷ് സിങ്, പവന് ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍സിങ് എന്നിവര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. നാളെ വധശിക്ഷ നടപ്പിലാക്കുമെന്ന് കണക്കിലാക്കി ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണ്. ഇവരെ പാര്‍പ്പിച്ചിരിക്കുന്ന തീഹാര്‍ ജയിലില്‍ ആരാച്ചാരെത്തി ഡമ്മി പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.
ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല. തീഹാര്‍ ജയിലില്‍ പ്രത്യേകം സെല്ലുകളിലാണ് നാല് കുറ്റവാളികളെയും പാര്‍പ്പിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവന്‍ സമയവും ഇവരെ നിരീക്ഷിക്കുന്നുണ്ട്. 2012 ഡിസംബര്‍ 16നാണ് ദല്‍ഹിയില്‍ 23 കാരിയെ ഇവര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. ഡിസംബര്‍ 26ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: