തിരുവനന്തപുരം: മര്യാദകള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെയും അധിക്ഷേപിച്ച ന്യായാധിപന്മാര്ക്കെതിരെ പ്രതിഷേധമുയര്‍ത്തി യുവമോര്‍ച്ച. നാദാപുരം മുന്‍സിഫ് മജിസ്ട്രേറ്റ് സുനിത മുഹമ്മദും തൊടുപുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്.സുദീപുമാണ് അസഭ്യവും രാഷ്രീയവും നിറഞ്ഞ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സാമാന്യ നിലവാരത്തിന് പോലും നിരക്കാത്ത തരത്തിലാണ് ന്യായവിധി പുറപ്പെടുവിക്കേണ്ടവര്‍ ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയിരിക്കുന്നത്.
ന്യായാധിപന്മാര് പാലിക്കേണ്ട എല്ലാ മര്യാദകളും ലംഘിച്ചാണ് ഇവരുടെ പരസ്യ പ്രതികരണങ്ങളെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ പ്രതികരിച്ചു. ഭാരതത്തിന്റെ പ്രധാനമന്ത്രിയേയും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനേയും അപമാനിക്കുന്നവര്‍ക്ക് ആ പദവിയില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ ഹൈക്കോടതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്റ്റിനും യുവമോര്‍ച്ച പരാതി നല്‍കമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: