ന്യൂദല്‍ഹി : മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി ചുമതലയേറ്റു. രാജ്യത്ത് എംപിയാകുന്ന ആദ്യ ചീഫ് ജസ്റ്റിസ് കൂടിയാണ് രഞ്ജന്‍ ഗൊഗോയ്.
രാജ്യസഭയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കെടിഎസ് തുളസി വിരമിച്ച ഒഴിവില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് രഞ്ജന്‍ ഗൊഗോയിയുടെ പേര് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്.
അതേസമയം രഞ്ജന്‍ ഗൊഗോയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപോയി. 3 മാസത്തെ സേവനത്തിന് ശേഷം കഴിഞ്ഞ നവംബറിലാണ് രഞ്ന് ഗൊഗോയി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിക്കുന്നത്. സുപ്രീംകോടതിയിലെ 46ാംമത് ചീഫ്ജസ്റ്റിസായിരുന്നു അദ്ദേഹം.
ഗുവഹാത്തി, പഞ്ചാബ്- ഹരിയാന എന്നീ ഹൈക്കോടതികളില്‍ സേവനം അനുഷ്ഠിച്ചശേഷം 2012ലാണ് സുപ്രീംകോടതി ജഡ്ജിയായി രഞ്ജന്‍ ഗൊഗോയിയെ നിയമിക്കുന്നത്. അതിനുശേഷം 2018 ഒക്ടോബറിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നത്. 2019 നവംബര്‍ 17 വരെ അദ്ദേഹം ഈ പദവി വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: