ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷഹീന്‍ബാഗിലെ സിഎഎ വിരുദ്ധ സമരം സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. വടക്കു കിഴക്കന്‍ ദല്‍ഹിയിലെ ജില്ലാ മജിസ്ട്രേറ്റിനോട് മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കൊറോണ പ്രതിരോധിക്കുന്നതിനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വലിയ ആള്‍ക്കൂട്ടം സമരസ്ഥലത്ത് തമ്പടിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. നേരത്തെ സമരം അവസാനിപ്പിക്കണമെന്ന് ദല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം അവസാനം വരെ അമ്പതിലധികം പേര് പങ്കെടുക്കുന്ന എല്ലാ പരിപാടികളും ദല്‍ഹിയില്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സമരക്കാര്‍ തയാറായിട്ടില്ല.
ഡിസംബര്‍ 15നാണ് മതതീവ്രവാദ സംഘടനകള്‍ സ്ത്രീകളെയും കുട്ടികളെയും ഇറക്കി ഷഹീന്‍ബാഗില്‍ സമരം ആരംഭിച്ചത്. കൊറോണയെ തുടര്‍ന്ന് ദല്‍ഹിയില്‍ ഒരാള്‍ മരിച്ചിരുന്നു. ഇതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹിന്ദു ധര്‍മ്മ പരിഷത്ത് ഹര്‍ജി നല്കി. പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. നിയമത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള സമരങ്ങളും ജാഥകളും നിരോധിക്കണം. ഇത് അനുസരിക്കാത്തവരെ രാജ്യദ്രോഹികളായി കണക്കാക്കണം. രാജ്യവിരുദ്ധരായ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് നിയമത്തിനെതിരെ ഒരു വിഭാഗം കലാപം നടത്തുന്നതെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: