ന്യൂദല്‍ഹി: കൊറോണയെത്തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രം കൈക്കൊണ്ട നടപടികളില്‍ ദല്‍ഹി ഹൈക്കോടതിക്ക് തൃപ്തി. ഹര്‍ജി നല്കിയ 119 വിദ്യാര്‍ഥികളെ രോഗപരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും ഇയാളെ ചികിത്സിച്ചുവരികയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ഇവരില്‍ 110 പേരെ ഇന്ത്യയിലേക്ക് മടക്കിയെത്തിച്ചു. അഞ്ചുപേരുടെ സ്രവസാമ്പിള്‍ എടുത്തിട്ടില്ല. നാലു പേര്‍ക്ക് നെഗറ്റീവാണ്. ഇവര്‍ ഒന്‍പതുപേരും ഇറാനില്‍ തുടരുകയാണെന്നും വിവിധ മന്ത്രാലയങ്ങള്‍ക്കു വേണ്ടി ഹാജരായ അനുരാഗ് അലുവാലിയ കോടതിയില്‍ പറഞ്ഞു. കേന്ദ്രം നല്കിയ വിശദീകരണങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് നവീന്‍ ചവഌകേന്ദ്ര നടപടിയില്‍ തൃപ്തി രേഖപ്പെടുത്തി. കേന്ദ്രം സ്വീകരിച്ച നടപടികളില്‍ കോടതിക്ക് സംതൃപ്തിയുണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കേന്ദ്രം കൈക്കൊണ്ടിട്ടുണ്ട്, ജസ്റ്റിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: