ന്യൂദല്‍ഹി: ലഡാക്കില്‍ സൈനികനടക്കം എട്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധ. ലേയിലെ ലഡാക് സ്കൗട്ട്സ് റെജിമെന്റല്‍ കേന്ദ്രത്തിലെ മുപ്പത്തിനാലുകാരനായ ലാന്‍സ് നായിക്കിനാണ് രോഗം സ്ഥിരീകരിച്ചത്. സൈനികന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇറാനില്‍ തീര്‍ത്ഥാടനം കഴിഞ്ഞു തിരികെയെത്തിയ അച്ഛനില്‍ നിന്നാണ് സൈനികന് കൊറോണ പിടിപെട്ടത്. സൈനികന്റെ മുഴുവന്‍ കുടുംബവും നിരീക്ഷണത്തിലാണ്.
വൈറസ് വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ കാര്‍ഗിലിലെ സാന്‍കൂ മേഖല പൂര്‍ണമായി അടച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് നിയന്ത്രണം. ചില ഗ്രാമങ്ങളും വൈറസ് ഭീഷണിയെത്തുടര്‍ന്ന് അടച്ചു. കാര്‍ഗിലില്‍ നിരവധി പേര്‍ക്ക് വൈറസ് ബാധയുള്ളതായി സംശയമുണ്ട്.
വൈറസ് വ്യാപനം, അനാരോഗ്യം, മരണം എന്നിവ തടയാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് കാര്‍ഗില്‍ ജില്ലാ മജിസ്ട്രേറ്റ് ഔദ്യോഗികമായി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: