പാരീസ്: ലോകമെങ്ങും കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു. അതേസമയം മറ്റൊരു ഗ്രാന്‍ഡ്സ്ലാമായ വിംബിള്‍ഡണ്‍ നിലവില്‍ മാറ്റങ്ങളില്ല. യുഎസ് ഓപ്പണും മാറ്റങ്ങളുണ്ടാവില്ലെന്നാണ് സൂചന. മേയ് 24നു തുടങ്ങി ജൂണ്‍ 7ന് അവസാനിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഇനി സെപ്തംബര്‍ 20ന് ആരംഭിച്ച് ഒക്ടോബര്‍ 4ന് സമാപിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. കൊറോണമൂലം മാറ്റിവയ്ക്കുന്ന രണ്ടാമത്തെ പ്രമുഖ ടെന്നിസ് ടൂര്‍ണമെന്റാണ് ഫ്രഞ്ച് ഓപ്പണ്‍. നേരത്തെ ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റും മാറ്റിയിരുന്നു.
മേയ് 18 മുതല്‍ ജൂണ്‍ ഏഴു വരെയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്. നിലവില്‍ കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാത്ത സാഹചര്യത്തില്‍ ടൂര്‍ണ്ണമെന്റ് നീട്ടുകയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ നാലു വരെയാണ് ഫ്രഞ്ച് ഓപ്പണ്‍ നടക്കുക. നിലവില്‍ യുഎസ് ഓപ്പണ്‍ തീയതികള്‍ മാറ്റേണ്ടതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് യുഎസ് ടെന്നീസ് അസോസിയേഷന് അറിയിച്ചിരിക്കുന്നത്.
ജൂണ്‍ 29 മുതല്‍ ജൂലൈ 12വരെയാണ് ഇക്കൊല്ലത്തെ വിംബിള്‍ഡണ്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മാസത്തിലേറെ സമയമുള്ളതിനാല്‍ ധൃതി പിടിച്ച് തീരുമാനമെടുക്കേണ്ടതില്ലെന്നാണ് വിംബിള്‍ഡണ്‍ അധികൃതര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: