ടോക്കിയോ: ഒളിമ്പിക്സ് കമ്മിറ്റി ഉപമേധാവി കോസോ താഷിമക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ജപ്പാന്റെ ഒളിമ്പിക്സ് ഒരുക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. താഷിമ യുടെ രോഗവിവരം ജപ്പാന്റെ ഫുട്ബോള്‍ അസോസിയേഷനാണ് പുറത്തുവിട്ടത്. ഇന്ന് തന്റെ പരിശോധനാ ഫലം പുറത്തുവന്നെന്നും കോവിഡ്-19 ബാധിച്ചതായാണ് വിവരമെന്നും ജപ്പാന്റെ ഫുട്ബോള്‍ അസോസിയേഷന് പുറത്തുവിട്ട ട്വിറ്റര്‍ സന്ദേശത്തിലൂടെ താഷിമ പറഞ്ഞു.
ഫെബ്രുവരി 28ന് ഔദ്യോഗിക ആവശ്യത്തിനായി വിദേശയാത്ര ചെയ്തിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്റെ യോഗത്തിനായി ബെല്ഫാസ്ററിലും പോയതായും അദ്ദേഹം വെളിപ്പെടുത്തി. താന്‍ പങ്കെടുത്ത യോഗങ്ങളിലൊന്നും കോവിഡ്-19 ഭീഷണി അനുഭവപ്പെട്ടില്ലെന്നും എല്ലാവരും പരസ്പരം ഹസ്തദാനം നടത്തിയും കെട്ടിപിടിച്ചും കവിളുകള്‍ മുട്ടിച്ചും സ്നേഹപ്രകടനങ്ങള്‍ നടത്തിയാണ് പിരിഞ്ഞതെന്നും സൂചിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 2ന് നെതല്ലാന്റിലെ ആംസ്റ്റര്‍ ഡാമില്‍ നടന്ന യുവേഫാ യോഗത്തില്‍ 2013ല്‍ നടക്കേണ്ട വനിതാ ഫുട്ബോള്‍ ലോകകപ്പി നായുള്ള ജപ്പാന്റെ തീരുമാനം അറിയിക്കാനും പങ്കെടുത്തതായും താഷിമ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: