തിരുവനന്തപുരം : കൊറോണ മുന്‍ കരുതലിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് സ്വയം ക്വാറന്റൈന് പ്രവേശിച്ചെന്ന വാര്‍ത്തയ്ക് ഫോട്ടോ മാറ്റി നല്കി ഡെക്കാണ് ക്രോണിക്കിള്‍. കേന്ദ്രമന്ത്രിയുടെ ചിത്രത്തിന് പകരം കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ ചിത്രമാണ് ഡെക്കാണ് വാര്‍ത്തയ്ക്കൊപ്പം നല്‍കിയത്.
ഡെക്കാണിന്റെ സൈറ്റിലാണ് ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇതിനെ പരിഹസിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
കോവിഡ് 19 ബാധിച്ച ഡോക്ടര്‍ക്കൊപ്പം ശ്രീചിത്രയിലെ യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചത്. നിലവില്‍ കേന്ദ്രമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. പകരം നിരീക്ഷണത്തിന്റെ ഭാഗമായാണ് മന്ത്രി ക്വാറന്റീനില്‍ കഴിയുന്നത്. ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് കേന്ദ്രമന്ത്രി കഴിയുന്നത്.
അതേസമയം ശ്രീചിത്രയില്‍ സന്ദര്‍ശനത്തിന് എത്തുന്നതിന് മുമ്പ് ഏതെങ്കിലും തരത്തില്‍ സന്ദര്‍ശനം മാറ്റിവയ്ക്കണോ എന്നും മന്ത്രി ഡോക്ടര്‍മാരോട് ആരാഞ്ഞതിന് ശേഷമാണ് കേന്ദ്രമന്ത്രി സ്ഥലതെത്തിയത്. എന്നാല്‍ കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തി മടങ്ങിയതിന് പിന്നാലെ ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് രോഗവും സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ശ്രീചിത്ര അധികൃതരുടെ ഭാഗത്തു നിന്നും സുരക്ഷാ വീഴ്ചയുണ്ടായതായാണ് വിലയിരുത്തല്‍. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: