കൂരോപ്പട: വിതരണം ചെയ്തിരുന്ന പ്രസിദ്ധീകരണത്തിന്റെ പേര് സ്വന്തം പേരിനോട് ചേര്‍ത്ത് അറിയപ്പെട്ടിരുന്ന കേസരിച്ചേട്ടന്‍ വിടവാങ്ങി. ആദ്യകാല സംഘ സ്വയം സേവകന്മാരില് ഒരാളായിരുന്നു കൂരോപ്പട മുരളീസദനത്തില്‍ ഗോപാലന് നായര്‍ (89). ആറ് പതിറ്റാണ്ടില്‍ ഏറെ കേസരി വാരികയുടെ ഏജന്റായിരുന്ന ഗോപാലന് നായര്‍ പതുക്കെ കേസരിച്ചേട്ടനായി മാറുകയായിരുന്നു. തന്റെ വീടിനും കേസരി എന്ന പേര് നല്കി അദ്ദേഹം വ്യത്യസ്ഥനായി.
ജന്മഭൂമിയുടെ ആദ്യകാല ഏജന്റും കേസരിച്ചേട്ടനായിരുന്നു. 1958 മുതല്‍ ജനസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന കേസരിച്ചേട്ടന്‍ മൂന്ന് തലമുറയ്ക്ക് ദിശാബോധം പകര്‍ന്നു നല്കിയ മഹനീയ സാന്നിദ്ധ്യമായിരുന്നു. വെളുപ്പിന് നാല് മണിക് ഉണര്‍ന്ന് അഞ്ച് കിലോമീറ്റര്‍ നടന്ന് കൂരോപ്പട പഞ്ചായത്തിന്റെ വിവിധ ഭാഗത്ത് പത്രവിതരണം നടത്തും. കേസരി അതിന്റെ പ്രാരംഭ കാലത്ത് തന്നെ വിതരണം നടത്തിയതിനാല്‍ എല്ലാവര്ക്കും കേസരി ചേട്ടനായി പി.എന്‍.എസ്.സാറിനൊപ്പം നടക്കാന്‍ പറ്റുന്ന അത്രയും നാള് വിജയദശമിയില്‍ പൂര്‍ണ്ണ ഗണ വേഷം ധരിച്ച് പഥ സഞ്ചലനത്തില്‍ ഉണ്ടാവും പിന്നിട് വിജയദശമി ഉത്സവത്തില്‍ ഗ്രൗണ്ടിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമാക്കുന്നതില്‍ പങ്കെടുക്കും.
മാനനീയ സേതു വേട്ടന്, ഭാസ്കര്‍ റാവുജി, പി രാമചന്ദ്രന്, ജി.ആര് വേണുവേട്ടന് എന്നിവര്‍ക്കല്ലാം പ്രിയപ്പെട്ട വീടായിരുന്നു കേസരിചേട്ടന്റേത്. വീടു് ഓല മേഞ്ഞു കൊണ്ടിരുന്നപ്പോള്‍ എന്തോ ആവശ്യത്തിന് വീട്ടില്‍ വന്ന ഭാസ്കര്‍ റാവുജി ഓല എടുത്തു കൊടുത്ത കാര്യം അഭിമാനത്തോടെ തമാശകലര്ത്തി പറയുമായിരുന്നു. തലമുറ വ്യത്യസമില്ലാതെ എല്ലാവര്ക്കും അദ്ദേഹം കേസരി ചേട്ടനായിരുന്നു. അദ്ദേഹത്തെ പോലീസിന് പിടികൂടാന്‍ പറ്റിയില്ലെങ്കിലും സഹധര്‍മ്മിണി സരസ്വതിയമ്മയെ അടിയന്തിരാവസ്ഥയില്‍ ഒരുമാസം ജയില്‍ അടച്ചു. മകനും മകന്റെ മക്കളും എല്ലാം സംഘത്തിന്റെ കരുത്തന്മാരായ സ്വയംസേവകരായി.
പഴയ തലമുറക്കും പുതിയവര്‍ക്കും വളരെ അമൂല്യമായ മാതൃകയായിരുന്നു കേസരി ചേട്ടന്. കാണുമ്പോള്‍ കൈ പിടിച്ച് ചേര്‍ത്ത് നിര്‍ത്തി വര്‍ത്തമാനം പറയും. ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെ വാല്‍സല്യത്തോടെ സ്നേഹത്തോടെ പ്രായം കുറഞ്ഞ പ്രചാരകന്മാരെ പോലും ചേട്ടാ എന്നു വിളിച്ച് കൂടെ നിന്ന വ്യക്തിത്വംധീഷണമായ പോരാട്ടങ്ങളുടെയും എതിര്‍പ്പിന്റെയും കാലഘട്ടത്തില്‍ ഓരോര്‍ത്തര്‍ക്കും തണലൊരുക്കി വെള്ളവും വളവും നല്കി സ്വന്തം പ്രദേശത്ത് സംഘ പ്രവര്‍ത്തത്തെ നയിച്ച കേസരി തന്നെയായിരുന്നു അദ്ദേഹം ഒരു പക്ഷെ വാക്കുകള്‍ കൊണ്ട് മാത്രം വരച്ച് കാണിക്കാവുന്ന ആളല്ലയായിരുന്നു കേസരി ഗോപാല ചേട്ടന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: