ന്യൂദല്‍ഹി : കോവിഡ് 19നെതിരെ പോരാടാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ക്ക് പ്രേരണ നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ പ്രശംസിച്ച് നേതാക്കള്‍. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി സാര്‍ക്ക് രാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ നടപടി അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് ശത്രുഖ്നന്‍ സിന്‍ഹ, നഗ്മ,മനീഷ കോയ്രാള എന്നിവരാണ് മോദിയെ പ്രകീര്‍ത്തിച്ച് രംഗത്ത് എത്തിയത്.
കോറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാര്‍ക് രാജ്യങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി പ്രശംസ അര്‍ഹിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ശത്രുഖ്നന്‍ സിന്‍ഹ അറിയിച്ചു. കൊറോണയ്ക്കെതിരെ മോദി ഉചിതമായ നടപടിയാണ് സ്വീകരിച്ചതെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവായ നഗ്മയും ട്വിറ്ററിലൂടെ അറിയിച്ചു.
വലിയ തുടക്കത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടിരിക്കുന്നതെന്ന് മനീഷ കൊയ്രാളയും അറിയിച്ചു. കോവിഡിനെതിരെ രാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത് പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നുണ്ടെന്നും മനീഷ കൊയ്രാള പറഞ്ഞു.
അടിയന്തിര ധനസഹായത്തില്‍ നിന്നും ഒരു കോടി ഡോളര്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം വൈറസിനെ പ്രതിരോധിക്കുന്നതിനായി ജാഗ്രതയാണ് വേണ്ടത് അല്ലാതെ ആരും പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇന്ത്യയില്‍ 114 പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ വൈറസ് ബാധയുള്ളത് നിരവധി പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: