മനാമ: ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന 65കാരിയായ സ്വദേശിയായ സ്ത്രീയാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇവർ നേരത്തെ തന്നെ ബുദ്ധിമുട്ട് അനുഭവിച്ച് വരികയായിരുന്നു. ഇവർ കഴിഞ്ഞ മാസമാണ് ഇറാനിൽ നിന്നും തിരിച്ചെത്തിയത്.
ഇറാനിൽ നിന്നും നേരിട്ടല്ലാത്ത വിമാനത്തിലാണ് ഇവർ ബഹ്റൈനിലെത്തിയത്. അപ്പോൾ തനെ ആശുപത്രിയിലെ ഐസ്വലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. രോഗം ബാധിച്ച 17 പേര് രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. 15 ബഹ്റൈന്‍ സ്വദേശികളും ഓരോ ലെബനീസ്,സൗദി പൗരന്മാരുമാണ് ഇന്ന് ആശുപത്രി വിട്ടത്.
ഇതുവരെ 189 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.ഇതുവരെയായി 77 പേര് രോഗവിമുക്തരായി. രോഗം പടരുന്നത് തടയാനായി കര്‍ശന നിയന്ത്രണങ്ങളാണ് ബഹ്റൈന്‍ സര്‍ക്കാര്‍ സ്വീകരിച്ചത് വരുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: