കൊച്ചി: ദല്‍ഹിയിലെ കലാപകാരികള്‍ക്കെതിരെ പ്രതികരിച്ചതിന് പിണറായി പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്ത് രവീന്ദ്രന് ജാമ്യം. ഹൈക്കോടതിയാണ് അദേഹത്തിന് ജാമ്യം അനുവദിച്ചത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് സമരം നടത്തുന്നവര്‍ക്ക് എതിരെയായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. കലാപം അഴിച്ചുവിടുന്നവരെ ദല്‍ഹി പോലീസ് തല്ലി ഒതുക്കണമെന്നും അദേഹം ലൈവില്‍ പറഞ്ഞിരുന്നു. ഇതാണ് പിണറായി പോലീസിനെ പ്രകോപിപ്പിച്ചത്.
അതേസമയം, ശ്രീജിത്ത് രവീന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി ഏകപക്ഷീയമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞിരുന്നു. സംസ്ഥാനത്ത് വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതിന്റെ ഉദാഹരണമാണ് ശ്രീജിത്തിന്റെ അറസ്റ്റ്. അട്ടപ്പടിയിലെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് ഏകപക്ഷീയമായ നടപടിയാണ്. ഡല്‍ഹിയിലെ കലാപം തീവ്രവാദികളാണ് ഉണ്ടാക്കിയതെന്നും സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു.
ഇടത് ജിഹാദികള്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ല. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോലീസ് ആഘോഷിക്കുകയാണ്. സംസ്ഥാനത്ത് വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതിന്റെ ഉദാഹരണമാണ് ശ്രീജിത്തിന്റെ അറസ്റ്റെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ശ്രീജിത്തിനെതിരെ പോലീസ് കേസെടുത്തിരുന്നത്. പോലീസിന്റെ വാദങ്ങള്‍ എല്ലാം തള്ളിയാണ് ഇപ്പോള്‍ ഹൈക്കോടതി ശ്രീജിത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ശ്രീജിത്തിന് പിന്തുണയുമായി ഹിന്ദു ഐക്യവേദിയും രംഗത്ത് എത്തിയിരുന്നു. കേന്ദ്ര ഗവണ്മെന്റിലുള്ള വിശ്വാസം പ്രകടിപ്പിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോലീസ് അദ്ദേഹത്തെ ട്രോള്‍ കഥാപാത്രമാക്കിയത് അത്യന്തം അപലപനീയമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: