തിരുവനന്തപുരം: കോവിഡ് 19ന്റെ വ്യാപനം സംബന്ധിച്ച് അടുത്ത രണ്ടാഴ്ച ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമെന്ന് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ നിരത്തി നടന് അജു വര്‍ഗീസ്. ജനങ്ങള്‍ ഇപ്പോള്‍ പുലര്‍ത്തുന്ന ജാഗ്രതയും ഇനിയും നന്നായി തുടര്‍ന്നാല്‍ മാത്രമേ മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ ആകൂ.
കോവിഡ് സംബന്ധിച്ച് മറ്റിടങ്ങളിലെ ചില കണക്കുകള്‍ ഇപ്രകാരമാണ്. ന്യൂയോര്‍ക്കില്‍ ആദ്യ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകള്‍ രണ്ട്. രണ്ടാം ആഴ്ച- 105, മൂന്നാം ആഴ്ച- 613. ഫ്രാന്‍സില്‍ ആദ്യ ആഴ്ച- 12, രണ്ടാം ആഴ്ച-191, മൂന്നാം ആഴ്ച-653, നാലാം ആഴ്ച- 4499. ഇറാനില്‍ ആദ്യ ആഴ്ച- 2, രണ്ടാം ആഴ്ച- 43, മൂന്നാം ആഴ്ച-245, നാലാം ആഴ്ച-4747, അഞ്ചാം ആഴ്ച-12729. ഇറ്റലിയില്‍ ആദ്യ ആഴ്ച-മൂന്ന്, രണ്ടാം ആഴ്ച-152, മൂന്നാം ആഴ്ച-1036, നാലാം ആഴ്ച-6362, അഞ്ചാം ആഴ്ച-21147. സ്പെയിനില്‍ ആദ്യ ആഴ്ച- 8, മൂന്നാം ആഴ്ച-674, നാലാം ആഴ്ച-6043. ഇന്ത്യയിന് ആകട്ടെ ആദ്യ ആഴ്ച-മൂന്ന്, രണ്ടാം ആഴ്ച-24, മൂന്നാം ആഴ്ച-105 എന്നിങ്ങനെയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് വ്യാപനത്തിനെതിരേ ഇന്ത്യയുടെ പ്രതിരോധം അതിശക്തമാണ്. എന്നാല്‍, ഇനിയുള്ള രണ്ട് ആഴ്ച ഇന്ത്യക്കും നിര്‍ണായകമാണ്. ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം സ്റ്റേജ് മൂന്നിലാണ്. സോഷ്യല്‍ കോണ്റ്റാറ്റുകളിലൂടെയും കൂട്ടംകൂടലുകളിലൂടെയും രോഗം പകരുന്ന അവസ്ഥിയിലാണ്. ഇത്തരം അവസ്ഥയില്‍ രോഗത്തിന്റെ വ്യാപനം പല മടങ്ങാണ് വര്‍ധിക്കുക. അതു പിടിച്ചുനിര്‍ത്തുക എന്നത് അനിവാര്യവുമാണ്. അതിനാല്‍, എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന് നടന് അഭ്യര്‍ഥിച്ചു. കല്യാണമോ, ജന്മദിനമോ എന്തായായും ഒരു 30 ദിവസം മാറ്റി നിര്‍ത്തിയേ മതിയാകൂ, കാരണം കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഉത്തരവാദിത്വമുള്ള പൗരനാകൂ, മറ്റുള്ളവരേയും ഈ ഒരു മാസം സൂക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍ ബോധിപ്പിക്കൂ എന്നും നടന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: