തൃശൂര്‍: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഏപ്രില്‍ ഏഴ് വരെ നീട്ടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ക്ഷേത്രാചാരങ്ങള്‍ക്ക് ഭംഗം വാരാത്ത തരത്തില്‍ പ്രധാന ചടങ്ങുകള്‍ മാത്രമായി അതാത് സമയത്തുതന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് കോഴിക്കല്ല് മൂടല്‍, അശ്വതി കാവ് തീണ്ടല്, ആറാട്ടുപുഴ-പെരുവനം പൂരം, തൃപ്രയാര്‍ മകീരം പുറപ്പാട്, പങ്കാളിത്ത ക്ഷേത്രങ്ങളിലെ കൊടിയേറ്റം, പൂരം പുറപ്പാട്, പൈനൂര്‍ പാടത്ത് ചാലുകുത്തല്‍, പിടിക്കപറമ്പ് ആനയോട്ടം തുടങ്ങിയ ചടങ്ങുകള്‍ ആഘോഷങ്ങളില്ലാതെ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: