റോം: റോമില്‍ കുടുങ്ങിയ 14 മലയാളികളെ ഇന്ന് തിരികെയെത്തിക്കും. രാവിലെ 9.20ന് വിമാനം കൊച്ചിയിലെത്തും. ഇവരെ കൂടാതെ 26 പേര് കൂടി റോമിലെ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ വിദ്യാര്‍ഥികളെയും പൗരന്മാരെയും രാജ്യത്ത് തിരിച്ചെത്തിക്കും മുന്‍പ് കൊറോണ പരിശോധന പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തി. നാട്ടിലേക്ക് അയയ്ക്കും മുന്‍പ് ഇന്ത്യക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എംബസി ഇറ്റലിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇറ്റലി ആഭ്യന്തര ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് നീങ്ങിയതോടെ സ്വന്തം പൗരന്മാരുടെ പരിശോധന ഇന്ത്യ സ്വയം ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യന്‍ സംഘം കുറച്ചു ദിവസങ്ങള്‍ കൂടി ഇറ്റലിയില്‍ തുടരുമെന്നും പരിശോധനാ ഫലം നെഗറ്റീവാകുന്നവരെ രാജ്യത്തേക്ക് വിട്ട് പതിനാല് ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്നും ഇന്ത്യന്‍ അംബാസിഡര്‍ റീനത്ത് സന്തു അറിയിച്ചു.
അതേസമയം, ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം എയര്‍ ഇന്ത്യ വിമാനം മിലാനിലേക്ക് യാത്ര തിരിച്ചേക്കുമെന്ന് സിവില്‍ ഏവിയേഷന്‍ ജോയിന്റ് സെക്രട്ടറി റുബീന അലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: