ആലപ്പുഴ: കൊറോണ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ നാടകശാല സദ്യയ്ക്ക് ഇത്തവണ ഭക്തര്‍ക്ക് പ്രവേശനമില്ല. ഒന്‍പതാം ഉത്സവ ദിവസമായ പതിനെട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് നാടകശാല സദ്യ. ക്ഷേത്ര ജീവനക്കാരും പാട്ടുകാരുമടക്കം പരമാവധി നാല്‍പ്പത് പേരില്‍ക്കൂടുതല്‍ ഇതില്‍ പങ്കെടുക്കില്ല. ചടങ്ങായി മാത്രം നാടക ശാല സദ്യ നടത്താനാണ് തീരുമാനം. ആചാരപ്രധാനമായ ചടങ്ങാണിത്.
പത്താം ഉത്സവദിവസമായ ആറാട്ടിനും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമ്പലപ്പുഴ വിജയകൃഷ്ണന് മാത്രമായിരിക്കും ആറാട്ട് ചടങ്ങില്‍ പങ്കെടുക്കുക. പതിവിനു വിപരീതമായി അഞ്ച് ആനകളെ ഒഴിവാക്കി ക്ഷേത്രത്തില്‍ നിന്ന് ഒരാന മാത്രമായിരിക്കും ആറാട്ട് പുറപ്പെടുമ്പോള്‍ ഉണ്ടാകുക. ആറാട്ട് തിരിച്ച് പുത്തന്‍ കുളത്തെത്തുമ്പോള് മൂന്ന് ആനകള്‍ ക്ഷേത്രത്തിലേക്ക് ആറാട്ടിനൊപ്പം എഴുന്നെള്ളും. ആറാട്ടു ദിവസമുള്ള സ്വീകരണങ്ങളെല്ലാം ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: