തൃശൂർ: തൃശൂരിൽ കോവിഡ് ബാധിച്ചയാൾ പോയ സ്ഥലങ്ങളുടെ വിവരങ്ങൾ ജില്ലാ കളക്ടർ പുറത്തുവിട്ടു. എട്ടു ദിവസത്തിനിടെ ഒൻപതിടങ്ങളിൽ ഇയാൾ പോവുകയും 385 പേരുമായി സമ്പർക്കം പുലർത്തുകയും ചെയ്തു. ഇയാളുടെ ബന്ധുവും കുഞ്ഞും ചാവക്കാട് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
കോവിഡ് 19 സ്ഥിരീകരിച്ച റാന്നി സ്വദേശികൾക്കൊപ്പം ദോഹയിൽ നിന്നുംനാട്ടിലേക്ക് വിമാനയാത്ര ചെയ്തയാളാണ് ഇയാൾ. ശോഭാ മാൾ, മാക്സ്, സ്പാൻ, വിസ്മയ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഇയാൾ സന്ദർശനം നടത്തിയിരുന്നു. കൂടാതെ ഒരു കല്യാണ നിശ്ചയത്തിനും പങ്കെടുത്തു. ഒരു ക്ലിനിക്കിലും പോയിരുന്നുവെന്ന് കളക്ടർ ഷാനവാസ് അറിയിച്ചു.
24 മണിക്കൂർ കഴിഞ്ഞാലെ കൂടുതൽ ആളുകൾ ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂവെന്നും കളക്ടർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: