ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 74 ആയ സാഹചര്യത്തില്‍ ശക്തമായി പ്രതിരോധിക്കാനും രോഗം പടരുന്നത് തടയാനും കടുത്ത നടപടികളുമായി കേന്ദ്രം. ഇതിന്റെ ഭാഗമായി ഏപ്രില്‍ 15 വരെ വിസകള്‍ എല്ലാം വിലക്കി. ഒരു രാജ്യത്തേക്കും വിസ നല്‍കില്ല, മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്കുകയുമില്ല. എന്നാല്‍ നയതന്ത്ര, തൊഴില്‍ വിസകള്‍ക്ക് വിലക്കില്ല. പ്രവാസി ഇന്ത്യാക്കാര്‍ക്കുള്ള(വിദേശത്തെ ഇന്ത്യന്‍ പൗരന്മാര്) വിസ വേണ്ടാത്ത യാത്രാ സൗകര്യവും തത്ക്കാലം നിര്‍ത്തിവച്ചു. വിലക്കുകള്‍ ഇന്ന് നിലവില്‍ വരും. പുറത്തു നിന്ന് രോഗം ബാധിച്ചവര്‍ എത്തുന്നത് പൂര്‍ണമായും തടയുകയാണ് ലക്ഷ്യം. ഇന്ത്യന്‍ പൗരന്മാര് അടക്കം പുറത്തു നിന്ന് ചൈന, ഇറ്റലി, ഇറാന്, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, സ്പെയിന്, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്ശിച്ചുവരുന്നവര് നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകണം.
അത്യാവശ്യമല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കാന്‍ പൗരന്മാര്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി വഴിയുള്ള വാഹനങ്ങള്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കേസ് എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: