തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത് കോവിഡ് 19 പടരാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. വീഴ്ച മറയ്ക്കാന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ആകട്ടെ കൊറോണ പ്രതിരോധത്തെ പറ്റി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളവും. ആദ്യഘട്ടത്തില്‍ കൊറോണ പിടിച്ചുനിര്‍ത്തിയതിനു പിന്നാലെ ഇറ്റലിയില്‍ നിന്ന് കേരളത്തില്‍ എത്തിയ കുടുംബത്തില്‍ നിന്നാണ് രണ്ടാമത് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത്. ഈ കുടുംബം കള്ളം പറഞ്ഞ് വിമാനത്താവളത്തില്‍ നിന്നു രക്ഷപെട്ടതാണ് രോഗവ്യാപനത്തിനു കാരണമായി മന്ത്രി വ്യക്തമാക്കിയത്. ഒപ്പം, മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ നീരീക്ഷിക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് കിട്ടിയത് മാര്‍ച്ച് മൂന്നിന് ആയിരുന്നു എന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍, ഇതു പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന രേഖകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഉള്ളത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 26ന് തന്നെ കേന്ദ്രസര്‍ക്കാര്‍ എല്ലാം സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. സിംഗപ്പൂര്‍, കൊറിയ, ഇറാന്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ നിര്‍ബന്ധമായും ഐസൊലേഷന്‍ വിധേയമാക്കണമെന്നാണു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ 14 ദിവസം കോറന്റൈന് ചെയ്യണമെന്ന കര്‍ശന നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിച്ചിരുന്നത്.
കേരളത്തില്‍ കൊറോണ പടര്‍ത്താന്‍ കാരണമായി എന്ന് ആരോഗ്യമന്ത്രി ആരോപിക്കുന്ന റാന്നിയിലെ കുടുംബം ഇറ്റലിയില്‍ നിന്നും എത്തിയത് ഫെബ്രുവരി 29നാണ്. കേന്ദ്ര നിര്‍ദ്ദേശം വന്നത് ഫെബ്രുവരി ഇരുപത്തിയാറിനും.കേന്ദ്രം ഫെബ്രുവരി ഇരുപത്തിയാറിനു തന്നെ ഈ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്ന കാര്യം ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ നിന്നു മറച്ചുവച്ചാണ് വിശദീകരണം നല്‍കിയത്. ഒപ്പം, മാര്‍ച്ച് മൂന്നിനാണ് മുന്നറിയിപ്പ് ലഭിച്ചതെന്ന കള്ളവും. കൊറോണ തടയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം നല്കിയ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ചതാണ് കേരളത്തില്‍ കൊറോണ വ്യാപിക്കാന്‍ ഇടയായത്. ഗുരുതരമായ വീഴ്ചയാണ് കൊറോണ തടയുന്ന കാര്യത്തില്‍ കേരളത്തിന്റെ ഭാഗത്തും നിന്നും വന്നത്.
ഇറ്റലിയില്‍ നിന്ന് ഫെബ്രുവരി 28ന് ഖത്തര്‍ എയര്‍വേയ്സിന്റെ (ക്യു.ആര് 126) വെനീസ്-ദോഹ വിമാനത്തിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. 11.20ന് ഈ വിമാനം ദോഹയിലെത്തി. ഇവിടെ അവര്‍ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സിന്റെ തന്നെ ക്യൂ.ആര് 514 വിമാനത്തില്‍ കൊച്ചിയിലേക്ക് വന്നു. 29ന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്. റാന്നിയില്‍ നിന്നുള്ള കുടുംബം ദോഹയില്‍ നിന്നാണ് വരുന്നതെന്നാണ് പറഞ്ഞതെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍, ഫെബ്രുവരി 26ലെ കേന്ദ്രനിര്‍ദേശം കൃത്യമായി പാലിച്ചിരുന്നെങ്കില്‍ വിമാനത്താവളത്തില്‍ നിന്നു തന്നെ ഇവരുടെ പാസ്പോര്ട്ടുകള് പരിശോധിച്ചാല്‍ ഇറ്റലിയില്‍ നിന്നാണ് ഇവര്‍ എത്തിയതെന്ന് നിസാരം മനസിലാക്കാമായിരുന്നു. കേന്ദ്രനിര്‍ദേശത്തെ സംസ്ഥാനസര്‍ക്കാര്‍ അവഗണിച്ചതോടെയാണ് ആരോഗ്യവകുപ്പിന്റെ ഒരു പരിശോധനകളും കൂടാതെ ഈ കുടുംബം പത്തനംതിട്ടയിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: