ധര്‍മശാല: ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. . മൂന്ന് മത്സരങ്ങളുടെ രണ്ടാം മത്സരം 15ന് ലഖ്നൗവില്‍ നടക്കും. 18ന് കൊല്‍ക്കത്തയിലാണ് മൂന്നാം ഏകദിനം. രണ്ട് മത്സരങ്ങളും അടച്ചിട്ട മൈതൈനത്തായിരിക്കും
ന്യൂസിലന്‍ഡിലെ പരമ്പര നഷ്ടത്തിന് ശേഷമാണ് ഇന്ത്യ പരമ്പരയ്ക്കിറങ്ങുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലായിരുന്നു ദക്ഷിണാഫ്രിക്ക. പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്, ഭുവനേശ്വര്‍ ട്ട്. കാണികളെ പ്രവേശിപ്പിക്കുന്നത് രോഗപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, വിഷയത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. അതേസമയം, കനത്ത മഴയ്ക്കുള്ള സാധ്യതയാണ് ഇന്നു പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍, കളി നടന്നാല്‍ പോലും മുഴുവന്‍ ഓവര്‍ മത്സരത്തിലുള്ള സാധ്യത വിരളമാണെന്നു വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
അവസാന പരമ്പരയില്‍ ന്യൂസിലന്‍ഡ് മൂന്ന് മത്സരവും വിജയിച്ച് ഇന്ത്യയെ തൂത്തുവാരിയതാണ്. ഈ നാണക്കേടില്‍ നിന്ന് കോഹ്ലിക്കും കൂട്ടര്‍ക്കും മുഖം രക്ഷിക്കണം. അതിന് ദക്ഷിണാഫ്രിക്കക്കെതിരെ വിജയം തന്നെ നേടണം. പരിക്ക് മൂലം ഏറെക്കാലം വിട്ടുനിന്ന ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയത് കോഹ്ലിക്ക് ആശ്വാസം പകരുന്നു.
ഓപ്പണര്‍ ശിഖര്‍ ധവാനും പേസര്‍ ഭുവനേശ്വര്‍ കുമാറും മടങ്ങിയെത്തിയതോടെ ടീം ശക്തമായി. ഏറെ പരിചയസമ്പത്ത് ഇല്ലാത്ത ദക്ഷിണാഫ്രിക്കയെ മെരുക്കി നിര്‍ത്താന്‍ ഈ ടീമിന് കഴിയുമെന്ന് വിശ്വസിക്കാം.
ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഹാര്‍ദിക് പാണ്ഡ്യ അവസാനമായി ഏകദിനം കളിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ ദക്ഷിണാഫ്രിക്കെക്കതിരായ ടി 20 യിലാണ് അവസാനം കളിച്ചത്. അടുത്തിടെ നടന്ന ഡി.വൈ.പാട്ടീല്‍ കോര്‍പ്പറേറ്റ് കപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് ഹാര്‍ദിക് വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്.
ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ രണ്ട് ടെസ്റ്റ് ഉള്‍പ്പെടെ അഞ്ചു മത്സരങ്ങള്‍ തോറ്റു. അവസാന ആറുവര്‍ഷത്തിനുള്ളില്‍ ക്യാപ്റ്റന്‍ കോഹ് ലിയുടെ മോശം പ്രകടനമാണിത്. ബാറ്റിങ്ങിലും കോഹ് ലി പരാജയപ്പെട്ടു. ന്യൂസിലന്‍ഡിനെതിരെ 75 റണ്‍സാണ് നേടാനായത്.
. സ്വന്തം മണ്ണില്‍ ഓസീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക് വരുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്ന വിട്ടുനിന്ന മുന്‍ നായകന് ഫാ ഡുപ്ലെസിസും റാസി വാന്‍ ഡര് ഡ്യൂസനും തിരിച്ചെത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ ടീം ശക്തമായി. ഡുപ്ലെസിസിന്റെ പരിചയസമ്പത്ത് ടീമിന് ഗുണമാകുമെന്ന് കോച്ച് മാര്‍ക്ക് ബുച്ചര്‍ പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ പരമ്പര തൂത്തുവാരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഹെന്റിച്ച് ക്ലാസനും കെയ്ല്‍ വെരീനിയും ഇന്ത്യയിലും മികവ് കാട്ടുമെന്നാണ് പ്രതീക്ഷ. ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്നള പരിക്ക് മൂലം വിട്ടുനിന്ന ടെമ്പ ബാവുമയും ടീമില്‍ തിരിച്ചെത്തി
യിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: